twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയേപ്പോലൊരു നടന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, വേദനാജനകമായിരുന്നു അത്: പാര്‍വ്വതി

    By Jince K Benny
    |

    Recommended Video

    പാര്‍വതിയെ കൊന്ന് കൊലവിളിച്ച് മമ്മൂട്ടി ഫാന്‍സ് | filmibeat Malayalam

    മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയായ നടിയാണ് പാര്‍വ്വതി. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തിളങ്ങിയ താരം അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡിലും ശ്രദ്ധേയായി. സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ രൂപീകരിച്ച മലയാള ചലച്ചിത്ര രംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ സജീവ അംഗവുമാണ് പാര്‍വ്വതി.

    ആരാധകരെ ആവേശത്തിലാഴ്ത്തി പിറന്നാള്‍ ദിനത്തില്‍ രജനിയുടെ കിടിലന്‍ സര്‍പ്രൈസ്!ആരാധകരെ ആവേശത്തിലാഴ്ത്തി പിറന്നാള്‍ ദിനത്തില്‍ രജനിയുടെ കിടിലന്‍ സര്‍പ്രൈസ്!

    അണിയറയില്‍ ഒരുങ്ങുമ്പോഴേ റെക്കോര്‍ഡിട്ട് സിബിഐ അഞ്ചാം ഭാഗം! ചിത്രീകരണം ഉടന്‍!അണിയറയില്‍ ഒരുങ്ങുമ്പോഴേ റെക്കോര്‍ഡിട്ട് സിബിഐ അഞ്ചാം ഭാഗം! ചിത്രീകരണം ഉടന്‍!

    ഐഎഫ്എഫ്‌കെയിലെ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ക്കെതിരെ പാര്‍വ്വതി സംസാരിച്ചിരുന്നു. കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരായി പാര്‍വ്വതി പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

    കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍

    കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍

    മമ്മൂട്ടി നായകനായി എത്തിയ മാസ് പോലീസ് ചിത്രമായിരുന്നു കസബ. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും പ്രവര്‍ത്തികളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഒന്നര വര്‍ഷത്തിന് ശേഷം കസബ വീണ്ടും ചര്‍ച്ചയാകുന്നത്.

    വേദനിപ്പിക്കുന്നു

    വേദനിപ്പിക്കുന്നു

    ദൗര്‍ഭാഗ്യവശാല്‍ കസബ എന്ന ചിത്രം തനിക്ക് അടുത്തിടെയാണ് കാണാന്‍ സാധിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, താന്‍ ഏറെ ബഹുമാനിക്കുന്ന നടന്‍ സ്ത്രീകളോട് വളരെ മോശമായി സംസാരിക്കുന്നത് തന്നെ അത്യധികം വേദനിപ്പിച്ചെന്ന് പാര്‍വ്വതി പറഞ്ഞു.

    നായകന്‍ പറയുമ്പോള്‍

    നായകന്‍ പറയുമ്പോള്‍

    സിനിമ സമൂഹത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഈ വാക്കുകള്‍ മഹത്വവത്ക്കരിപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം. ഒരു നായകന്‍ പറയുന്ന ഇത്തരം ഡയലോഗുകള്‍ നിശ്ചയമായും മഹത്വവത്ക്കരിക്കപ്പെടും.

    ചൂടുള്ള ചര്‍ച്ചയായി

    ചൂടുള്ള ചര്‍ച്ചയായി

    ഒന്നര വര്‍ഷത്തിന് ശേഷം കസബയേക്കുറിച്ച് പാര്‍വ്വതി നടത്തിയ വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ചൂടൂള്ള ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച സിഐ രാജന്‍ സ്‌കറിയ എന്ന കഥപാത്രത്തിന്റെ സ്ത്രീകളോടുള്ള അശ്ലീല ചുവയുള്ള സംഭാഷണങ്ങളും പ്രവര്‍ത്തികളും അന്നേ വിവാദമായിരുന്നു. അതിനെ വീണ്ടും ചര്‍ച്ചയാക്കിരിക്കുകയാണ് പാര്‍വ്വതിയുടെ വാക്കുകള്‍.

    വനിത കമ്മീഷന്‍ പോലും ഇടപെട്ടു

    വനിത കമ്മീഷന്‍ പോലും ഇടപെട്ടു

    2016 ജൂലൈ ഏഴിന് തിയറ്ററിലെത്തിയ കസബ മമ്മൂട്ടി ആരാധകരെ ആവേഷഭരിതരാക്കിയ ചിത്രമായിരുന്നെങ്കിലും അതിരുകടന്ന സ്ത്രീവിരുദ്ധതയും അശ്ലീല പരമാര്‍ശങ്ങളും ചിത്രത്തിന് നേടിക്കൊടുത്തത് സമ്മിശ്ര പ്രതികരണമായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വനിത കമ്മീഷന്‍ നോട്ടീസ് അയക്കുകവരെയുണ്ടായി.

    നിതിന്‍ രണ്‍ജി പണിക്കര്‍

    നിതിന്‍ രണ്‍ജി പണിക്കര്‍

    തീപാറുന്ന സംഭാഷണങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധായകനായി അരങ്ങേറിയ ചിത്രമായിരുന്നു കസബ. നിതിന്‍ തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.

    English summary
    I was disappointed with Kasaba as certain dialogues said to a woman were derogatory and saddening: Parvathy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X