»   » ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ട്, ചിലരെ 'കൊള്ളിച്ച്' ഭാവന

ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ട്, ചിലരെ 'കൊള്ളിച്ച്' ഭാവന

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പല അണിയറക്കഥകളും പുറത്ത് വന്നത് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതോടെയാണ്. പലരും ഉള്ളിൽ കളിക്കുന്നുണ്ടെന്നും, പലരുടെയും അവസരങ്ങൾ ദിലീപ് തഴഞ്ഞു എന്നും മറ്റുമൊക്കെ വാർത്തകളുണ്ടായിരുന്നു.

ഇതിൻറെ പേരിൽ പേടിച്ച് മാറി നിൽക്കേണ്ട കാര്യമില്ലെന്ന് ഭാവന

ഇപ്പോഴിതാ ശക്തമായി പ്രതികരിച്ച് നടി ഭാവനയും. ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ട് എന്ന് ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഭാവന പറഞ്ഞു. എന്നാൽ ഈ അഭിമുഖം പുറത്ത് വിടരുത് എന്നാണത്രെ ഭാവനയുടെ അഭ്യർത്ഥന.

എന്നെ ആർക്കും തോൽപിക്കാനാവില്ല

തന്നെ ആർക്കും തോൽപിക്കാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഭാവന തുടങ്ങിയത്. എൻറെ ജീവിതത്തിൽ തകരണം എന്ന് ഞാൻ ആഗ്രഹിച്ചാൽ ഞാൻ തകരും. അല്ലാതെ എന്നെ തകർക്കാൻ ആർക്കും കഴിയില്ല.

അത് മലയാള സിനിമയുടെ രീതി

അനിഷ്ടം തോന്നുന്നവരെ ഒതുക്കുക എന്നത് മലയാള സിനിമയുടെ രീതിയാണ്. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് മാത്രമല്ല പലർക്കും ഈ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.

ജീവിതത്തിൽ ഒന്നും സംഭവിക്കില്ല

സിനിമ ഇല്ലാതായതുകൊണ്ടോ, സിനിമയിൽ നിന്ന് കുറച്ച് പേർ എന്നെ അകറ്റി നിർത്തിയത് കൊണ്ടോ എൻറെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. ഒരുപക്ഷെ എൻറെ പ്രൊഫഷൻ ഇല്ലാതാവുമായിരിക്കും.

തൊഴിലും ജീവിതവും

വലിയ എൻറെ ജീവിതത്തിൻറെ ചെറിയ ഒരു ഭാഗമാണ് എൻറെ തൊഴിൽ. അല്ലാതെ തൊഴിലിൻറെ ചെറിയ ഭാഗമല്ല എൻറെ ജീവിതം. എൻറെ ജീവിതം അപ്പുറത്തുണ്ട്. അല്ലാതെ എന്നെ തകർക്കാൻ വരുന്നവർക്ക് നിന്നു കൊടുക്കില്ല.

കേരളത്തിൻറെ പിന്തുണയുണ്ട്

ആരൊക്കെ എന്നെ പിന്തുണയ്ക്കുന്നുണ്ട് എന്ന് ഞാൻ നോക്കാറില്ല. കേരളത്തിൻറെ പിന്തുണ തനിക്കുണ്ട് എന്ന് ഭാവന പറയുന്നു.

വിവാഹം ഉടൻ

കന്നട നിർമാതാവ് നവീനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹം ഉടൻ ഉണ്ടാവുമെന്നും ഭാവന പറഞ്ഞു.

അഭിമുഖം പുറത്ത് വിടില്ല

ഏഷ്യനെറ്റ് ന്യൂസ് ചാനലിൽ വരാനിരുന്ന ഈ അഭിമുഖം ഭാവനയുടെ അഭ്യർത്ഥനയെ തുർന്ന് പിൻവലിച്ചുവത്രെ.

English summary
Disliked persons are being quashed in Malayalam film industry says actress Bhavana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam