»   » പൃഥ്വിയുടെ സെല്ലുലോയ്ഡിന് വിലക്ക്

പൃഥ്വിയുടെ സെല്ലുലോയ്ഡിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിന്റെ റിലീസിന് വിലക്ക്. വിതരണക്കാരുടെ സംഘടനയാണ് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്.

കമലിനോടുള്ള വിരോധമാണ് നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു നേരത്തെ വിതരണക്കാരുടെ സമരം നടക്കുന്നതിനിടെ കമല്‍ സ്വപ്‌നസഞ്ചാരിയെന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയ്ക്കാണ് സെല്ലുലോയ്ഡിന്റെ റിലീസ് തടസ്സപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

Celluloid

മലയാള സിനിമയുടെപിതാവായ ജെസി ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തിനാണ് മലയാള സിനിമാക്കാരുടെ തന്നെ പാര നേരിടേണ്ടി വന്നരിയ്ക്കുന്നത്. ഫെബ്രുവരി 15ന് റിലീസ് തീരുമാനിച്ച ചിത്രം ഇതോടെ കുഴപ്പത്തിലായിരിക്കുകയാണ്.

വിതരണക്കാരുടെ തീരുമാനത്തിനെതിരെ കമല്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam