അസിന്റെ അപ്പാര്‍ട്‌മെന്റ് ജപ്തി ചെയ്യാന്‍ ഉത്തരവ്

By Aswathi

എറണാകുളം: സിനിമാ താരങ്ങള്‍ക്കും കഷ്ടകാലമാണോ. അടുത്തിടെ ബാങ്ക് വായ്പ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് തമിഴ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സ്ഥലം ലേലം ചെയ്യുന്നതായി വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ നടി അസിന്‍ തോട്ടുങ്കലിന്റെയും.

അസിന്റെ മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്‌മെന്റാണ് ജപ്തി ചെയ്യാന്‍ ഇടക്കാല ഉത്തരവായിരിക്കുന്നത്. ഇന്റീരിയല്‍ ഡിസൈനിങ് കമ്പനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. രവി പുരത്തെ സോബിത്ത് എന്റര്‍ പ്രൈസസ് ഉടമ ജയലക്ഷ്മി നായിക്കാണ് ഹര്‍ജിക്കാരി.

asin

അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലിന്റെ പേരിലാണ് അപ്പാര്‍ട്‌മെന്റിന്റെ മുക്ത്യാര്‍. അപ്പാര്‍ട്ട്‌മെന്റില്‍ അലങ്കാര ജോലികള്‍ ചെയ്ത ഇനത്തില്‍ 10 ലക്ഷം രൂപ നല്‍കാന്‍ തയാറായില്ലെന്ന് ആരോപിച്ചാണു ഹര്‍ജിക്കാരി ജില്ലാ കോടതിയെ സമീപിച്ചത്.

കേസില്‍ സെക്യൂരിറ്റി നിക്ഷേപമായി ഈ മാസം 14 നു മുന്‍പ് 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മലയാളത്തിലൂടെ സിനിമയിലെത്തി, തമിഴില്‍ വിജയം നേടി ബോളിവുഡില്‍ പരീക്ഷണം നടത്തുകയാണ് അസിന്‍. ഇപ്പോള്‍ വിദേശ പര്യടനത്തിലാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X