ഇരുപത്തിയാറ് വർഷം!! ഇന്നും ചോദ്യ ചിഹ്നമായി നടി ദിവ്യാ ഭാരതിയുടെ മരണം...

ഫെബ്രുവരി 25 ന് ദിവ്യയുടെ 45-ാം ജന്‍മവാര്‍ഷികമായിരുന്നു.

ഇന്നത്തെ തലമുറയ്ക്ക് അത്ര സുപരിചിതയല്ലെങ്കിൽ പോലും പഴയകാല സിനിമ പ്രേമികളുടെ മറ്റൊരു തീരനഷ്ടമാണ് നടി ദിവ്യാ ഭാരതി. നക്ഷത്ര കണ്ണുകളുള്ള ആരേയും ആകാർഷിക്കുന്ന പുഞ്ചിരിയുള്ള സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച താരം. സിനിമയ്ക്ക വേണ്ടി ജീവിതം ആരംഭിച്ചിട്ടും അഭിനയിച്ച് കൊതി തീരും മുൻപ് ചാമയങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്ര പറയുകയായിരുന്നു.

divya bharathi

19ാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച താര ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. തെലുങ്കിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം കേവലം 21 സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. ദിവ്യയുടെ മരണം സിനിമ ലോകത്ത് വൻ ഞെട്ടലോടെയായിരുന്നു സ്വീകരിച്ചത്. താരത്തിന്റെ വിയോഗം സംഭവിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മരണത്തിന്റെ ദുരൂഹത അവസാനിക്കുന്നില്ല.

  സിനിമയിൽ തിളങ്ങിയ മൂന്ന് വർഷം

സിനിമയിൽ തിളങ്ങിയ മൂന്ന് വർഷം

19 വയസ്സിൽ വെങ്കിടേഷ് നായകനായ ബോബ് ലി രാജ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ദിവ്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിലാ പെണ്ണേ എന്ന തമിഴ് ചിത്രത്തിലും ദിവ്യ നായികയായി തിളങ്ങി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടോളിവുഡിലെ സ്വപ്നറാണിയായി മാറിയ താരം വിശ്വാത്മാ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ ചുവട് വയ്ക്കുകയായിരുന്നു. വളരെ വേഗം തന്നെ താരം ബോളിവുഡിലെ സൂപ്പർ നായികയാവുകയായിരുന്നു.

 നടി ശ്രീദേവിയുമായി ബന്ധം?

നടി ശ്രീദേവിയുമായി ബന്ധം?

രൂപം കൊണ്ടും അഭിനയം കൊണ്ടും നടി ശ്രീദേവിയുമായി ദിവ്യയ്ക്ക് സാമ്യമുണ്ട്. ശ്രീദേവിയുടെ പുതിയ തലമുറയിലെ സഹോദരി എന്നുളള വിശേഷണവും ദിവ്യയ്ക്ക് ലഭിച്ചിരുന്നു രൂപത്തിലുള്ള താരങ്ങളുടെ രൂപ സാദ്യശ്യവും അഭിനയത്തിലെ സാമ്യതകള ശ്രദ്ധിക്കപ്പട്ടിരുന്നു. ഇരുവരുടെ മരണത്തിൽ പോലും ചെറിയ തരത്തിലുളള സാമ്യതയുണ്ട് . സിനിമയോട് അങ്ങേയറ്റം കടപ്പാട് പുലർത്തിയിരുന്ന താരങ്ങളായിരുന്നു രണ്ടു പേരും. എന്നാൽ സിനിമ മോഹം ബാക്കിയാക്കി അകാലത്തിൽ തന്നെ ഭൂമിയിൽ നിന്ന് വിടവാങ്ങുകയായിരുന്നു.‌

 സംവിധാനയകനുമായുളള   പ്രണയം

സംവിധാനയകനുമായുളള പ്രണയം

16ാം വയസ്സിൽ പഠിപ്പ് ഉപേക്ഷിച്ച ദിവ്യ സിനിമയിൽ എത്തുകയായിരുന്നു. സിനിമയിൽ വളരെ വേഗം തന്നെ തിളങ്ങാൻ സാധിച്ചു. 18ാം വയസ്സിൽ ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സാജിദ് നാഡിയാദ്വാലയുമായി താരം പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനു ശേഷം ദിവ്യ സിനിമയിൽ സജീവമായിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു താരത്തിന്റെ പെട്ടെന്നുള്ള മരണം.

ഫ്ലറ്റിൽ നിന്ന്  താഴെ  വീണു

ഫ്ലറ്റിൽ നിന്ന് താഴെ വീണു

1993 ഏപ്രിൽ 5 നായിരുന്നു സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ മരണം. ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് കാല് വഴുതി താഴെ വീണായിരുന്നു താരത്തിന്റെ മരണം. മരണം സംഭവിക്കുമ്പോൾ താരം മദ്യലഹരിയിൽ ആയിരുന്നെന്നും ഇതാണ് മരണ കാരണമെന്നുമാണ് പോലീസ് നിഗമനം. എന്നാൽ നടിയുടെ മരണത്തെ സംബന്ധിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു പ്രചരിച്ചിരുന്നു. ഭർത്താവ് സംവിധായകനെതിരെ ആരോപണങ്ങളും ഉയർന്നിരുന്നു.

 മരണസമയത്ത് ഇവരും കൂടെയുണ്ടായിരുന്നു

മരണസമയത്ത് ഇവരും കൂടെയുണ്ടായിരുന്നു

ദിവ്യയുടെ മരണ സമയത്ത് വീട്ടു ജോലിക്കാരരിയും താരത്തിന്റെ ഫാഷൻ ഡിസൈനർ നീത ലുല്ല, ഭർത്താവ് ശ്യാം ലുല്ല എന്നിവരും കൂടെയുണ്ടായിരുന്നു. മൂവരും ടിവി കണ്ട് കൊണ്ടിരിക്കവെയാണ് ദിവ്യ ബാൽക്കണിയിലേയ്ക്ക് പോയത്. അവിടെ വച്ചാണ് അപകടം സംഭവിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിവും ജീവൻ രക്ഷിക്കാനായില്ല. മരണം സംഭവിച്ച് 26 വർഷം പിന്നിട്ടിട്ടും ഇന്നും ഇത് സംബന്ധിച്ച ദുരൂഹത അവസാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X