»   » ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ ദിവ്യ ദത്ത

ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ ദിവ്യ ദത്ത

Posted By:
Subscribe to Filmibeat Malayalam

2011ല്‍ പുറത്തിങ്ങിയ ട്രാഫിക് എന്ന ചിത്രം മലയാളചലച്ചിത്രലോകത്ത് പുത്തന്‍ ട്രെന്‍ഡിന് തുടക്കമിട്ട ചിത്രമാണ്. റോഡ് മൂവിയെന്ന ടാഗുമായി എത്തിയ ചിത്രം വലിയ പ്രദര്‍ശന വിജയം നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ചെന്നൈയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രം.

മികച്ച തിരക്കഥയും സംവിധാനവും തെറ്റാത്ത കാസ്റ്റിങുമാണ് ട്രാഫിക് എന്ന ചിത്രത്തെ വലിയ വിജയമാക്കി മാറ്റിയത്. സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥയില്‍ രാജേഷ് പിള്ളയായിരുന്നു ട്രാഫിക് ഒരുക്കിയത്. ഇതേ ചിത്രം രാജേഷ് പിള്ള ചെന്നൈയില്‍ ഒരു നാള്‍ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു.

ട്രാഫിക്ക് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോഴിതാ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുകയാണ്. ബാഗ് മില്‍ഖ ബാഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായികയായി എത്തിയ ദിവ്യ ദത്തയാണ് ട്രാഫിക്കില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിവ്യ ദത്തെയെക്കൂടാതെ മനോജ് ബാജ്‌പേയ്, പ്രൊസെന്‍ജിത്ത് ചാറ്റര്‍ജി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ബാഗ് മില്‍ഖ ബാഗിന് ശേഷം ദിവ്യ ദത്തയ്ക്ക് അവസരങ്ങളുടെ പ്രളയമാണ്. എക്ത കപൂര്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേയ്ക്കും ഒരു ഹോളിവുഡ് ചിത്രത്തിലേയ്ക്കും ദിവ്യ കരാര്‍ ഒപ്പു വച്ചുകഴിഞ്ഞു. മികച്ച സംവിധായകര്‍ക്കൊപ്പം ജോലിചെയ്യാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ദിവ്യ പറയുന്നു. പുതിയതായി അഭിനയിക്കാന്‍ പോകുന്ന ഒരു ചിത്രത്തില്‍ താനൊരു ഐറ്റം നമ്പര്‍ ചെയ്യുന്നുണ്ടെന്നും ദിവ്യ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും കൂടുതലായി പറയാന്‍ ദിവ്യ തയ്യാറല്ല.

English summary
Actress Divya Dutta recently signed Traffic, the Hindi remake of the Malayalam hit
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam