അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചത് ഞാനാണ്! നടി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവിലെത്തി പറയുന്നു!!
നടന്‍ മുകേഷിനെതിരെ മീ ടൂ ആരോപണം വന്നതിന് പിന്നാലെ മലയാള സിനിമയെ ഞെട്ടിച്ച് കൊണ്ടൊരു വെളിപ്പെടുത്തല്‍ വന്നിരുന്നു. നടന്‍ അലന്‍സിയറിനെതിരെയായിരുന്നു ഗുരുതര ആരോപണങ്ങളുമായി യുവനടിയെത്തിയത്. പേര് വെളിപ്പെടുത്താതെ തന്നെ അലന്‍സിയര്‍ പല തവണ പല രീതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.
പേര് പറയാതെ ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ തനിക്കാണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് തുറന്ന് പറഞ്ഞ് നടി തന്നെ എത്തി. നടി ദിവ്യ ഗോപിനാഥാണ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ദിവ്യ പറയുന്നതിങ്ങനെ..
സിനിമാ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെ കുറിച്ച് സത്യം വെളിപ്പെടുത്താതെ തുറന്ന് പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തുന്ന ആളുകളോടാണ് എനിക്ക് പറയാനുള്ളത്. അവള്‍ കടന്ന് പോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും തുറന്ന് പറയുമ്പോള്‍ നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ..? ആ പ്രതിസന്ധി അതിജീവിക്കാന്‍ സഹോദരങ്ങളുടെയും അടുത്ത സുഹൃത്തുക്കളോട് പോലും തുറന്ന് പറായന്‍ കഴിയാത്ത സാഹചര്യം അവള്‍ നേരിട്ടിട്ടുണ്ട്.

എന്റെ പാഷനാണ് അഭിനയം
അവള്‍ സുഖിച്ചിട്ട് ഇപ്പോള്‍ വെളിപ്പെടുത്തുകയാണല്ലേ എന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഒരു തരത്തിലും ഞാന്‍ വഴങ്ങി നിന്നിട്ടില്ല, നിന്ന് കൊടുത്തിട്ടില്ല എന്ന ധൈര്യത്തില്‍ തന്നെയാണ് എഴുതിയത്. പിന്നെ എന്ത് കൊണ്ട് ഇത്ര കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിക്കുന്നു എന്നാണ് ചോദിക്കു്‌നത്. പിജി പഠനം പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍. എനിക്ക് ഏറ്റവും അധികം സന്തോഷം നല്‍കുന്ന തൊഴിലാണ് അഭിനയം. അതുകൊണ്ട് അഭിനയിക്കുന്നതെന്നും ഇതെന്റെ പാഷനാണെന്നും ദിവ്യ പറയുന്നു.

അലന്‍സിയര്‍ മാപ്പ് പറഞ്ഞിരുന്നു..
പലരോടും താന്‍ പെണ്‍കുട്ടികളെ ഉപയോഗിക്കാറുണ്ടെന്ന് അലന്‍സിയര്‍ പറഞ്ഞത് അറിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് സംഭവിച്ച കാര്യങ്ങള്‍ ചോദിച്ചിരുന്നു. അന്ന് തന്നോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും ഒരിക്കലും ആവര്‍ത്തിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ചും നല്ലൊരു അഭിനേതാവ് എന്നതൊക്കെ വിചാരിച്ചും കൂടുതല്‍ നടപടികളിലേക്ക് കടക്കാതിരുന്നതാണ്. എന്നാല്‍ മറ്റ് പല സിനിമകളുടെ സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് അങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അമ്മയുടെ നിലപാട് അറിയാം
ശക്തമായി പ്രതികരിച്ചെങ്കിലും അന്ന് താന്‍ നേരിട്ട ആ സംഘര്‍ഷം എന്താണെന്ന് അലന്‍സിയര്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഇംഗ്ലീഷ് മാധ്യമത്തില്‍ തുറന്നെഴുതിയത്. ഞാന്‍ അംഗമല്ലാത്ത താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയാല്‍ അമ്മ എന്റെയൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ലായിരുന്നു. അവരുടെ അംഗമായ വര്‍ഷങ്ങളോളം എക്‌സീപിരയന്‍സും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുമുള്ള ഒരു പെണ്‍കുട്ടിയ്ക്ക്ക് നേരിട്ട പ്രശ്‌നത്തില്‍ അമ്മയുടെ നിലപാട് കൃത്യമായി അറിയുന്ന ആളാണ് ഞാന്‍.

വെര്‍ബല്‍ റേപ്പാണ്
അങ്ങനെയുള്ളപ്പോള്‍ വെറും നാല് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള തുടക്കകാരിയായ എനിക്ക് നീതി ലഭിക്കുമോ..? അത് കൊണ്ടാണ് തുറന്നെഴുതിയത്. ഇത് ഡബ്ല്യൂസിസിയുടെ പദ്ധതിയാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ സംഭവിച്ച കാര്യമാണ് ഞാന്‍ എഴുതിയതെന്നും ഡബ്ല്യൂസിസിയോട് ഇക്കാര്യം പറഞ്ഞിരുന്നു. അവര്‍ ഇത് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമാണെങ്കില്‍ അങ്ങനെ തീര്‍ക്കാമെന്ന് പറയുകയായിരുന്നുവെന്നും ദിവ്യ ഫേസ്ബുക്കിലൂടെ പറയുന്നു. തന്റെ വാര്‍ത്ത വളച്ചൊടിച്ച് പറയുന്നവര്‍ വെര്‍ബല്‍ റേപ്പാണ് ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications











