ഞാന്‍ ആ പയ്യന്റെ മുകളിലേക്ക് കിടക്കുന്നത് കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണ്! വൈറല്‍ സീനിനെ പറ്റി നടി ദിവ്യ പിള്ള

കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയായി മാറിയ നടിയാണ് ദിവ്യ പിള്ള. ചെറിയ റോളുകളില്‍ അഭിനയിച്ച് തുടങ്ങിയ നടി മലയാളത്തിന് പുറമേ തമിഴഇലും തെലുങ്കിലുമൊക്കെ സജീവമാണ്. 2021 ല്‍ പുറത്തിറങ്ങിയ കള എന്ന ചിത്രമാണ് ദിവ്യയുടെ കരിയര്‍ മാറ്റി മറിക്കുന്നത്. ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കളയില്‍ ദിവ്യ അഭിനയിച്ചത്.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗത്തിന്റെ പേരില്‍ തുടക്കത്തില്‍ വിമര്‍ശനം ലഭിച്ചെങ്കിലും അത് കഥാപാത്രത്തിന്റെ വിജയമായിരുന്നുവെന്നാണ് ആരാധകരും പറഞ്ഞിരുന്നത്. കളയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ദിവ്യയെ തേടി കൂടുതല്‍ അവസരങ്ങളുമെത്തി. ഇപ്പോള്‍ തെലുങ്കിലടക്കം നിരവധി സിനിമകളിലും വെബ് സീരിസിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

divya-pillai

ഏറ്റവും പുതിയതായി മലയാളത്തില്‍ അന്ധകാര എന്നൊരു സിനിമയാണ് ദിവ്യയുടേതായി വരാനിരിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ഇന്റിമേറ്റ് രംഗങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി.

കഥാപാത്രത്തിന്റെ ആഴത്തിന് അനുസരിച്ചാണ് അതില്‍ പെര്‍ഫോം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും. കള എന്ന ചിത്രത്തില്‍ ചുംബിക്കുന്നതടക്കമുള്ള ഇന്റിമേറ്റ് സീനിനെക്കാളും ബുദ്ധിമുട്ട് തോന്നിയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ദിവ്യ പറയുന്നത്.

തണ്ണീര്‍ എന്ന സിനിമയുടെ ചിത്രീകരണം ഗോകര്‍ണയില്‍ നടത്തിയിരുന്നു. ബീച്ചിനോട് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്താണ് ചിത്രീകരണം. അവിടെ തണലിന് വേറൊന്നുമില്ലാത്തത് കൊണ്ട് ആ വെയിലും ചൂടും അനുഭവിക്കേണ്ടി വന്നു. മാത്രമല്ല നാല്‍പതോളം വരുന്ന ആളുകളോട് തെലുങ്കില്‍ ഡയലോഗ് പറയുകയും വേണം. കള സിനിമയില്‍ ചെയ്തതിനെക്കാളും ബുദ്ധിമുട്ടേറിയത് അതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

divya-pillai

കളയിലെ ആ സീനിന് വേണ്ടി ഞാന്‍ തയ്യാറായിരുന്നു. ഡയറക്ഷന്‍ ടീം എന്നോട് മുന്‍പേ പറഞ്ഞിരുന്നു. ഏറ്റവും അവസാനമാണ് ആ സീന്‍ എടുക്കുന്നത്. ആ വീടായിരുന്നു സെറ്റ്. ചിത്രീകരണം നടന്ന മുപ്പത് ദിവസവും ഞാന്‍ ആ വീട്ടില്‍ തന്നെയായിരുന്നു. ഇതോടെ ഓട്ടോമാറ്റിക്കലി ആ കഥാപാത്രത്തിലേക്ക് നമ്മള്‍ അതിലേക്ക് എത്തും.

ചിത്രീകരണത്തിന്റെ ഓരോ ദിവസവും ഇന്നാണോ ആ സീന്‍ എടുക്കുന്നതെന്ന് ഞാന്‍ ചോദിച്ച് കൊണ്ടേ ഇരിക്കുമായിരുന്നു. ആ സീനില്ലെന്ന് തന്നെ വിചാരിച്ചോണ്ട് ഇരിക്കാനാണ് അവര്‍ പറഞ്ഞത്. രണ്ടാമത്തെ ഷെഡ്യൂളിലാണ് അവരത് എടുക്കുന്നത്. എന്റെ മനസില്‍ ആ സീന്‍ എങ്ങനെ ചെയ്യുമെന്നത് മാത്രമായിരുന്നു. അതൊരു ഭാരം പോലെ നിന്നിരുന്നു. പക്ഷേ ചെയ്ത് കഴിഞ്ഞപ്പോള്‍ അത്ര ഭാരമുള്ളതല്ലെന്ന് മനസിലായി.

തെലുങ്കില്‍ ദിവ്യ അഭിനയിച്ച മംഗലവാരം എന്ന ചിത്രത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു. 'ആ സിനിമയിലെ എന്റെ കഥാപാത്രത്തെ എടുത്ത് നോക്കിയാല്‍ അതില്‍ ചുംബനരംഗങ്ങളോ മറ്റൊന്നുമില്ല. അതിലാകെ ഞാന്‍ ആ പയ്യന്റെ മുകളിലേക്ക് വരുന്നൊരു സീന്‍ മാത്രമേയുള്ളു. അത് കട്ട് ചെയ്ത് കട്ട് ചെയ്ത് വൈറലാക്കിയതാണ്. പക്ഷേ കഥാപാത്രത്തിന്റെ സസ്‌പ്രൈസാണ് ഹിറ്റായത്. അത് സംവധായകന്റെയും കഥയുടെയുമൊക്കെ കഴിവ് കൊണ്ടാണ്.

ആ സിനിമയിലെ വില്ലത്തി ഞാനാണെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ആ വെളിപ്പെടുത്തലിലാണ് സിനിമ എല്ലാവരും ഏറ്റെടുത്തതെന്നും ദിവ്യ പറയുന്നു

More from Filmibeat

Read more about: divya pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X