സൂര്യയുടെ നായിക രഹസ്യമായി വിവാഹിതയായി? നടിയുടെ അമ്മ പറഞ്ഞത് കാണൂ
തെന്നിന്ത്യയില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ താരമാണ് ദിവ്യ സ്പന്ദന. വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായും നടി അഭിനയിച്ചിരുന്നു. സിനിമകളില്‍ നിന്നും മാറി രാഷ്ട്രീയത്തിലാണ് നടി ഇപ്പോള്‍ സജീവമായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ദിവ്യ വിവാഹിതയായെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദുബായില്‍ വെച്ച് പോര്‍ച്ചൂഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുളള ദിവ്യ സ്പന്ദനയുടെ വിവാഹം നടന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ സത്യമല്ലെന്ന് പറഞ്ഞ് നടിയുടെ അമ്മ രഞ്ജിത പിന്നീട് രംഗത്തെത്തിയിരുന്നു.
ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആണ് നടിയുടെ അമ്മ പറഞ്ഞിരിക്കുന്നത്. അവള്‍ വിവാഹം ചെയ്യുന്നുവെങ്കില്‍ എല്ലാവരെയും അത് അറിയിക്കുന്നതായിരിക്കും. ഒരിക്കലും അത് രഹസ്യമാക്കി വെക്കില്ല. ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.
അതേസമയം തന്നെ ഇരുവരും വേര്‍പിരിഞ്ഞതായും രഞ്ജിത തുറന്നുപറഞ്ഞു. ജോലികളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ അവര്‍ക്ക് ബന്ധം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല. പോര്‍ച്ചുഗലിലേക്ക് പോകുന്നതില്‍ ദിവ്യയ്ക്ക് താല്‍പര്യവുമില്ല. അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. നടിയുടെ അമ്മ വ്യക്തമാക്കി.


Click it and Unblock the Notifications











