ആദ്യ ഒളിച്ചോട്ടം അബദ്ധമായി! പുതിയൊരു അച്ഛനെ മക്കള്‍ സ്വീകരിക്കുമോന്ന് ചോദിച്ചിട്ടാണ് വിവാഹം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരായ ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി. വിവാഹത്തിനോടനുബന്ധിച്ച് ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നപ്പോഴാണ് താരവിവാഹത്തെ കുറിച്ചുള്ള കഥകളൊക്കെ പുറംലോകം അറിയുന്നത്.

നേരത്തെ വിവാഹിതയായ ദിവ്യ രണ്ട് മക്കളോടൊപ്പമാണ് വിവാഹത്തിന് എത്തിയത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ പതിനെട്ടാം വയസ്സിലെ ആദ്യ വിവാഹത്തെക്കുറിച്ചും നടി വെളിപ്പെടുത്തി. ആദ്യം കല്യാണം കഴിച്ചത് ഒരു അബദ്ധമായി പോയി. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ മകളോടാണ് ആദ്യം അഭിപ്രായം ചോദിച്ചത്. അവളുടെ മറുപടിയാണ് ഈ വിവാഹത്തിലേക്ക് എത്തിയതെന്നാണ് നടി പറയുന്നത്.

divya-sreedhar

പത്തരമാറ്റ് സെറ്റിലേക്ക് ആദ്യമായിട്ടാണ് ഞാന്‍ പോകുന്നത്. അവിടെ വെച്ച് ഇദ്ദേഹത്തെ കണ്ടപ്പോള്‍ ആദ്യം സംസാരിക്കാന്‍ പേടിയായിരുന്നു എന്നാണ് ദിവ്യ പറയുന്നത്. പിന്നെ അദ്ദേഹത്തിന്റെ കസിന്‍ ആണ് കാര്യങ്ങള്‍ സംസാരിച്ചത്. അവരാണ് കല്യാണത്തെ കുറിച്ച് ചോദിച്ചത്. മോളോടും വീട്ടുകാരോടും ചോദിക്കണമെന്ന് പറഞ്ഞു. മകളോടാണ് ആദ്യം ഇതേ കുറിച്ച് പറയുന്നത്. അമ്മ സമ്മതം പറഞ്ഞോ എന്നാണ് പറഞ്ഞത്.

ആദ്യം ഒരു അബദ്ധം പറ്റി. വീട്ടുകാരുടെ സപ്പോര്‍ട്ട് ഇല്ലാതെ ആയിരുന്നു ആ കല്യാണം. അതൊരു കല്യാണം ആണെന്ന് പറയാന്‍ പറ്റില്ല, ഒളിച്ചോട്ടം ആയിരുന്നു. അതില്‍ ഉള്ള കുട്ടികള്‍ ആണിവര്‍. ഇത്രയും വര്‍ഷം എന്റെ കൂടിയായിരുന്നു മക്കള്‍. പുതിയ ഒരാള്‍ കൂടി ജീവിതത്തിലേക്ക് വരുമ്പോള്‍ ആ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയം ഇവര്‍ക്ക് ഉണ്ടാകുമോ എന്ന് അറിയണമല്ലോ എന്ന് കരുതി.

അതുപോലെ പുതിയ ഒരാളെ അച്ഛനെന്ന നിലയില്‍ കാണാന്‍ സാധിക്കുമോ എന്നും ചോദിച്ചിരുന്നു. മോള്‍ അമ്മ സമ്മതം പറയാന്‍ പറഞ്ഞതിന് ശേഷം വീട്ടുകാരെ അറിയിച്ചു. സാധാരണ ഒരു വിവാഹം നടക്കാറുള്ളത് പോലെ ജാതകം ഒക്കെ നോക്കിയതിനുശേഷം ആണ് ഗുരുവായൂരില്‍ വച്ച് വിവാഹിതരാവാം എന്ന് തീരുമാനിക്കുന്നത്.

അതേ സമയം രണ്ടാം വിവാഹത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ വരുന്നതിനെ കുറിച്ചും ദിവ്യ സംസാരിച്ചു. ഒന്നും രണ്ടും കല്യാണം കഴിക്കുന്നവരില്ലേ? അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ലേ? പക്ഷേ ഈ ഫീല്‍ഡില്‍ ആകുന്നതുകൊണ്ട് മാത്രം ഇതെന്താണ് ഇത്ര പ്രശ്‌നം എന്ന് മനസ്സിലാവുന്നില്ല.

divya-sreedhar

നമ്മള്‍ ലൈഫില്‍ എന്താണ് അനുഭവിച്ചത് എന്നൊന്നും അറിയാന്‍ ആര്‍ക്കും താല്പര്യമില്ല. എല്ലാവര്‍ക്കും ശവത്തില്‍ കുത്തുക എന്നൊരു പരിപാടി ആണ്. എങ്ങനെ ഒരാളെ തളര്‍ത്താന്‍ പറ്റും എന്നാണ് പലരും ചിന്തിക്കുന്നത്.ഓരോ ആളുകളും എന്തൊക്കെ തരണം ചെയ്തിട്ടാണ് ജീവിതത്തില്‍ മുന്നോട്ടു വരുന്നത്..

ഒന്ന് കെട്ടിയവരല്ലേ, ഇവര്‍ രണ്ടാമതും കെട്ടിയോ? ഇവര്‍ക്ക് ഇത് തന്നെയാണ് പണി, ഇപ്പോള്‍ തന്നെ ഡിവോഴ്‌സാവും, മാക്‌സിമം ഒന്നോ രണ്ടോ ആഴ്ച... അതിനുള്ളില്‍ പിരിഞ്ഞോളും എന്നൊക്കെയാണ് കമന്റുകള്‍ വരിക. പക്ഷേ ആരെങ്കിലും നല്ല അഭിപ്രായം പറയാറുണ്ടോ?, ഓരോ അനുഭവങ്ങള്‍ കൊണ്ടാവും നമ്മള്‍ ഈ അവസ്ഥയിലേക്ക് എത്തിപ്പെടുക, അതാരും ചിന്തിക്കുന്നില്ല. എങ്ങനെ ഒരാളെ തളര്‍ത്താമെന്നു മാത്രമേ അവര്‍ക്കറിയുകയുള്ളു.

ഇതിനിടെ തന്റെ രൂപത്തെ കളിയാക്കുന്നവരെ കുറിച്ച് ക്രിസും സംസാരിച്ചു. 'പറഞ്ഞ് പറഞ്ഞ് ആളുകളൊക്കെ എന്നെ മുത്തശ്ശാ എന്ന് വിളിക്കാറുണ്ട്, എനിക്കൊരു മുത്തശ്ശന്റെ പ്രായം ഇല്ലെന്ന് അവരോട് പറയണമെന്നുണ്ട്. പക്ഷേ അവര്‍ മനസ്സുകൊണ്ട് വിളിക്കുകയല്ലേ, വിളിച്ചോട്ടെ എന്ന് വിചാരിച്ചു. എനിക്ക് അത്രയും പ്രായമില്ലെന്നും' ക്രിസ് കൂട്ടിച്ചേര്‍ത്തു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X