ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ദിവ്യ ഉണ്ണിയുണ്ടോ? ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനായി താരം! കാണൂ!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന തിരിച്ചുവരവിന് കൂടിയാണ് ആകാശഗംഗ 2 വഴിയൊരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ദിവ്യ ഉണ്ണി ഈ സിനിമയിലൂടെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തുകയാണ്. നാളുകളായി ആരാധകര്‍ ഉന്നയിച്ചിരുന്ന ചോദ്യത്തിന് കൂടിയാണ് ഇതോടെ വിരാമമാവുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുന്ന നായികമാരുടെ ലിസ്റ്റിലേക്കാണ് താരനും ഇടം പിടിച്ചത്. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും നൃത്തത്തില്‍ സജീവമായിരുന്നു ഈ താരം.

അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ ദിവ്യ ഉണ്ണി നൃത്തവിദ്യാലയം നടത്തുന്നുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ നടി ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. എല്ലായ്‌പ്പോഴും ചോദിച്ചിരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചായിരുന്നു. അതാണ് ആകാശഗംഗ 2 ലൂടെ അവസാനിക്കുന്നത്.

ആകാശഗംഗയുടെ രണ്ടാം ഭാഗം

ആകാശഗംഗയുടെ രണ്ടാം ഭാഗം

പ്രേക്ഷകര്‍ ഏറ്റെടുത്ത ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വന്‍വിജയമായി മാറിയ സിനിമകളുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ എന്നും കാത്തിരിക്കാറുണ്ട്. അത്തരത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത്. അടുത്തിടെയാണ് സംവിധായകനായ വിനയനും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. സിനിമയ്ക്ക് രണ്ടാം ഭാഗമെന്ന് അദ്ദേഹം സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഇത്തവണത്തെ വരവിലെ പ്രത്യേകതകളെക്കുറിച്ചും താരങ്ങളെക്കുറിച്ചുമായിരുന്നു പിന്നീട് ചോദിച്ചത്.

ദിവ്യ ഉണ്ണിയുണ്ടോ?

ദിവ്യ ഉണ്ണിയുണ്ടോ?

രണ്ടാം ഭാഗം ഒരുങ്ങുന്പോള്‍ നായികയായി ദിവ്യ ഉണ്ണിയുണ്ടോ എന്ന കാര്യത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള സംശയം. താരമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. റിയാസും ദിവ്യ ഉണ്ണിയുമായിരുന്നു ആദ്യ ഭാഗത്തിലെ നായികാനായകന്‍മാര്‍. ഇപ്പോഴിതാ രണ്ടാം ഭാഗത്തിലേക്ക് ദിവ്യയുമെച്ചുന്നുവെന്നുള്ള സന്തോഷവാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന സിനിമയിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്. മികച്ച വേഷം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികയെത്തുമെന്ന് അന്നേ താരം പറഞ്ഞിരുന്നു. വിനയന്‍ ചിത്രമായ കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി അരങ്ങേറിയത്.

സിനിമയിലേക്കുള്ള വരവ്

സിനിമയിലേക്കുള്ള വരവ്

കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. സിനിമയിലെത്താന്‍ നൃത്തമായതും നൃത്തമാണ്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ബാലതാരമായെത്തിയ ദിവ്യ ഉണ്ണിയെ നായികയായാക്കി ആദ്യം സിനിമയൊരുക്കിയത് വിനയനായിരുന്നു. നായികയായി പരിചയപ്പെടുത്താമെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിരുന്നു.

 മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം

മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായരുടെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വഴക്കാളിയായ അനിയത്തിയായും പ്രണയിനിയായും ഒരേ സമയം താരം അഭിനയിച്ചിരുന്നു.

ആദ്യം അനിയത്തി, പിന്നീട് നായിക

ആദ്യം അനിയത്തി, പിന്നീട് നായിക

തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും ദിവ്യ അഭിനയിച്ചിരുന്നു. ഉസ്താദ് എന്ന ചിത്രത്തില്‍ സഹോദരിയായും വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ നായികയായും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ഒാര്‍ത്തിരിക്കുന്നവയാണ്.

വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പതിവ് ശൈലി തന്നെയാണ് താരവും പിന്തുടര്‍ന്നത്. വിവാഹത്തെ തുടര്‍ന്ന് അമേരിക്കയില്‍ സെറ്റില്‍ ചെയ്തപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നത് അത്ര ഈസിയായ കാര്യമല്ലായിരുന്നുവെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് ദിവ്യ പറഞ്ഞത്. ഇപ്പോഴിതാ അത് സംഭവിക്കാന്‍ പോവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X