»   » പറഞ്ഞത് വാക്ക് ദിവ്യ ഉണ്ണി പാലിച്ചു.. ഇനി ആ കാര്യമാണ് നടക്കേണ്ടത്! കാത്തിരിപ്പുമായി ആരാധകര്‍!

പറഞ്ഞത് വാക്ക് ദിവ്യ ഉണ്ണി പാലിച്ചു.. ഇനി ആ കാര്യമാണ് നടക്കേണ്ടത്! കാത്തിരിപ്പുമായി ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. വഴക്കാളി അനിയത്തിയായും കാമുകന്റെ പിന്നാലെ കുണുങ്ങി നട്ക്കുന്ന പ്രണയിനിയായുമൊക്കെ തകര്‍ത്തഭിനയിച്ച താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. വിവാഹത്തോടെ സിനിമയോട് ബൈ പറയുന്ന നായികമാരുടെ കൂട്ടത്തിലേക്ക് ചേക്കേറിയ താരത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

2002 ജൂണ്‍ അഞ്ചിനായിരുന്നു അമേരിക്കയില്‍ ഡോക്ടറായ സുധീര്‍ ശേഖര്‍ മേനോനുമായുള്ള വിവാഹം നടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2016ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇനിയങ്ങോട്ടുള്ള ജീവിതം മക്കളായ അര്‍ജ്ജുനും മീനാക്ഷിക്കും വേണ്ടിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

നൃത്തപരിപാടികളില്‍ സജീവമാവും

വിവാഹ മോചനമൊക്കെ കഴിഞ്ഞുവെങ്കിലും പ്രൊഫഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലായപ്പോഴും താരം നൃത്തത്തില്‍ സജീവമായിരുന്നു. ഡാന്‍സ് സ്‌കൂള്‍ നടത്തിയിരുന്നു. നാട്ടിലേക്ക് വന്നപ്പോഴും നൃത്തപരിപാടികളില്‍ സജീവമാവാനാമഅ തന്റെ തീരുമാനമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

വാക്ക് പാലിച്ചു

കൊച്ചിയിലേക്കുള്ള തിരിച്ചുവരവില്‍ നൃത്തത്തില്‍ സജീവമാവുമെന്ന് പറഞ്ഞ ദിവ്യ ഉണ്ണി കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചിരുന്നു. വന്‍കരഘോഷത്തോടെയാണ് പ്രിയതാരത്തെ ആസ്വാദകര്‍ വരവേറ്റത്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു താരം അനന്തപുരിയില്‍ നൃത്തം അവതരിപ്പിച്ചത്.

സിനിമയിലേക്ക് തിരിച്ചു വരാന്‍ താല്‍പര്യം

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരാറുണ്ട്. അത്തരത്തില്‍ സിനിമയില്‍ തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്ന് ദിവ്യയും വ്യക്തമാക്കിയിരുന്നു.

ഇടയ്ക്ക് അഭിനയിച്ചിരുന്നു

വിവാഹ ശേഷം ശംഖുപുഷ്പം എന്ന സീരിയലിലും മുസാഫര്‍ എന്ന സിനിമയില്‍ അതിഥിയായും ദിവ്യ ഉണ്ണി എത്തിയിരുന്നു. മികച്ച കഥാപാത്രം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍. ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് താരം തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചത്.

നായികയായി തുടങ്ങി

കല്യാണസൗഗന്ധികത്തല്‍ നായികയായാണ് ദിവ്യ ഉണ്ണി സിനിമയില്‍ തുടക്കം കുറിച്ചത്. കാരുണ്യം, കഥാനായകന്‍, വര്‍ണ്ണപ്പകിട്ട്, സൂര്യപുത്രന്‍, ചുരം, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സഹോദരി വേഷത്തിലും തിളങ്ങി

നായികയായി മാത്രമല്ല വഴക്കാളിയായ അനിയത്തിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ട് ദിവ്യ ഉണ്ണി. മോഹന്‍ലാല്‍, ജയറാം എന്നിവരുടെ അനിയത്തിയായി മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. ഉസ്താദ്, ഫ്രണ്ട്‌സ് ഈ രണ്ടു ചിത്രങ്ങളും അന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നു

നൃത്തത്തില്‍ സജീവമാവുമെന്നുള്ള വാക്ക് ദിവ്യ ഉണ്ണി പാലിച്ചു. ഇനി സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പറ്റിയ കഥാപാത്രവുമായി താരം തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English summary
Divya Unni back to dance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam