»   » വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദിവ്യ ഉണ്ണി, പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞത് കാണൂ!

വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദിവ്യ ഉണ്ണി, പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞത് കാണൂ!

Posted By:
Subscribe to Filmibeat Malayalam
വിവാഹിതയായതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് താരം | filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ വിവാഹ വര്‍ത്ത പുറത്തുവന്നത്. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് താരത്തെ ജീവിതസഖിയാക്കിയത്. അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ആദിയുടെ സാറ്റലൈറ്റ് റൈറ്റിനായി ശക്തമായ പോരാട്ടം, റെക്കോര്‍ഡ് തുകയ്ക്ക് 2 ചാനലും ആദിയെ സ്വന്തമാക്കി!

ബെംഗളുരുവിലെ വിരുന്നിലും അതിസുന്ദരിയായി ഭാവന, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

സോഷ്യല്‍ മീഡിയയിലൂടെ വിവാഹ വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് സന്തോഷ വിവരം താരം തന്നെ പുറത്തുവിട്ടത്. ഒഫീഷ്യല്‍ പേജിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ദിവ്യയുടെ പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന താരം ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്.

ദിവ്യ ഇനി അരുണിനൊപ്പം

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ ദിവ്യ ഉണ്ണി ഇനി അരുണ്‍ കുമാറിന് സ്വന്തം. അമേരിക്കയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

സന്തോഷം പങ്കുവെച്ച് താരം

ഫേസ്ബുക്ക് പേജിലൂടെ ദിവ്യ ഉണ്ണി തന്നെ വിവാഹിതയായതിന്‍റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. മനോഹരമായൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദിവ്യയുടെ പോസ്റ്റ് കാണൂ

ദിവ്യ ഉണ്ണിയുടെ പോസ്റ്റ് കാണൂ.

സിനിമയില്‍ തുടക്കമിട്ടത്

നീയെത്ര ധന്യ എന്ന സിനിമയിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. മുരളിയും കാര്‍ത്തികയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്.

കാവ്യാ മാധവന്‍റെ ആദ്യ സിനിമയിലും അഭിനയിച്ചു

കാവ്യ മാധവന്‍ അഭിനയിച്ച ആദ്യ സിനിമയായ പൂക്കാലം വരവായി എന്ന സിനിമയിലും ബാലതാരമായി താന്‍ അഭിനയിച്ചിരുന്നുവെന്ന് ദിവ്യ ഉണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ അനേകം ബാലതാരങ്ങളിലൊരാളായാണ് ദിവ്യയും വേഷമിട്ടത്.

ദൂരദര്‍ശന്‍ സീരിയലുകളിലും അഭിനയിച്ചു

നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു.

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തി

മൂന്ന് വയസ്സു മുതല്‍ നൃത്ത പഠനം ആരംഭിച്ചിരുന്നു ഇത് തന്നെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സഹായകമായത്. നൃത്തത്തില്‍ നിന്നുമാണ് ദിവ്യ സിനിമയിലേക്ക് എത്തിയത്. പ്രേക്ഷകര്‍ ഇന്നും ഒാര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം

ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങി മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു

തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും വേഷമിടാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

ഇടയ്ക്ക് അഭിനയിച്ചിരുന്നു

വിവാഹ ശേഷം ശംഖുപുഷ്പം എന്ന സീരിയലിലും മുസാഫര്‍ എന്ന സിനിമയില്‍ അതിഥിയായും ദിവ്യ ഉണ്ണി എത്തിയിരുന്നു. മികച്ച കഥാപാത്രം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍. ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് താരം തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചത്.

English summary
Divya Unni's facebook post getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam