ദീര്‍ഘമായ ആലോചനയിലാണോ ദിവ്യ ഉണ്ണി, പുതിയ ഫോട്ടോ വൈറല്‍, കാണൂ!
Recommended Video

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. മൂന്ന് വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന താരം ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്.
വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. നൃത്ത വിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് താരം മുന്‍പ് പറയുകയുണ്ടായി. എന്നാല്‍ അടുത്തിടെ താരം തന്നെ ആ തീരുമാനം മാറ്റി. നൃത്തപരിപാടികളില്‍ മാത്രമല്ല സിനിമയിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.
പുതിയ ഫോട്ടോ വൈറലാവുന്നു
സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഉണ്ണി ഇടയ്ക്ക് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് കാണൂ.

ബാലതാരമായാണ് തുടക്കമിട്ടത്
നീയെത്ര ധന്യ എന്ന സിനിമയിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. മുരളിയും കാര്‍ത്തികയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്.

ദൂരദര്‍ശന്‍ സീരിയലുകളില്‍
നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം മുന്‍പ് വ്യക്തമാക്കിയിരുന്നു.

നായികയാക്കുമെന്ന് വാക്ക് നല്‍കി
വിനയന്‍ സംവിധാനം ചെയ്ത ഇനി ഒന്നു വിശ്രമിക്കട്ടെ എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. ദിവ്യയെ സിനിമയിലും നായികയാക്കുമെന്ന് അന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു. ശിപായി ലഹള എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു അന്ന് നടക്കുന്നത്. അടുത്ത പ്രൊജക്ടിനെക്കുറിച്ച് അദ്ദേഹം ഉറപ്പിച്ചിരുന്നില്ല. അതിനിടയിലാണ് സിനിമയില്‍ പരിചയപ്പെടുത്താമെന്ന് പറഞ്ഞത്. കല്യാണസൗഗന്ധികത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്.

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തി
മൂന്ന് വയസ്സു മുതല്‍ നൃത്ത പഠനം ആരംഭിച്ചിരുന്നു ഇത് തന്നെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സഹായകമായതെന്നും താരം പറയുന്നു. നൃത്തപഠനം സിനിമയിലും ഒരുപാട് സഹായിച്ചിട്ടുണ്ട്.

മുന്‍നിര സംവിധായകര്‍ക്കൊപ്പം
ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങി മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നു.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു
തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും വേഷമിടാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

സിനിമ ഒഴിവാക്കിയതല്ല
അമേരിക്കയില്‍ പോയപ്പോള്‍ സിനിമ ഒഴിവാക്കിയതല്ല. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. നൃത്തത്തോടൊപ്പം തന്നെ സിനിമയിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.


Click it and Unblock the Notifications