»   » വിവാഹ മോചനം കഴിഞ്ഞു സ്വതന്ത്രയായി, ദിവ്യ ഉണ്ണി തിരക്കിലാണ്.. പുതിയ ലുക്ക് കണ്ടോ..?

വിവാഹ മോചനം കഴിഞ്ഞു സ്വതന്ത്രയായി, ദിവ്യ ഉണ്ണി തിരക്കിലാണ്.. പുതിയ ലുക്ക് കണ്ടോ..?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒത്തിരി നായികമാര്‍ വിവാഹ മോചനം നേടി സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അപ്പോഴൊക്കെ പലരും പറഞ്ഞു അഭിനയം മോഹം കൊണ്ടാണ് ഇവരൊക്കെ വിവാഹം മോചനം നേടിയത് എന്ന്.

എന്റെ തളര്‍ച്ച ഒപ്പമുള്ളവരെ തളര്‍ത്തും.. ഇല്ല ഞാന്‍ തളരില്ല; വിവാഹ മോചനത്തെ കുറിച്ച് ദിവ്യ ഉണ്ണി

എന്നാല്‍ ദിവ്യ ഉണ്ണിയുടെ കാര്യം അങ്ങനെയല്ല. ഡോ. സുധീറുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ഇതുവരെ ദിവ്യ ഉണ്ണി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തന്റേതായ തിരക്കുകളില്‍ വേദനകള്‍ മറക്കുകയാണ് ദിവ്യ.

ഫേസ്ബുക്കില്‍ എത്തി

വിവാഹ മോചനം നേടിയ ദിവ്യ ഉണ്ണി ഫേസ്ബുക്കില്‍ പുതിയ ഫേസ്ബുക്ക് പേജ് തുടങ്ങി. മഞ്ജു വാര്യരും വിവാഹ മോചനത്തിന് ശേഷം തിരിച്ചുവന്നപ്പോള്‍ ആദ്യം ചെയ്തത് ആരാധകരുമായി സംവദിക്കാന്‍ ഫേസ്ബുക്കില്‍ അംഗമാകുകയായിരുന്നു.

ഫേസ്ബുക്കില്‍ എന്താണ്

തന്റെ നൃത്തത്തെ പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ദിവ്യ ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുന്നത്. നൃത്തത്തെ കുറിച്ചുള്ള കാര്യങ്ങളും, നൃത്തം ചെയ്യുന്ന ഫോട്ടോകളുമൊക്കെയാണ് ദിവ്യയുടെ പേജ് മുഴുവന്‍.

നൃത്തത്തില്‍ സജീവം

വിവാഹ മോചിതയായി എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദിവ്യ ഉണ്ണി വെളിപ്പെടുത്തിയത്. ഇനി നൃത്തത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് അന്ന് ദിവ്യ പറഞ്ഞിരുന്നു. ഇനി നൃത്തമാണ് ജീവിതം എന്നാണ് ദിവ്യ പറഞ്ഞത്.

നൃത്തം പഠിക്കുന്നു

നൃത്താധ്യാപികയാണ് ദിവ്യ ഉണ്ണി. അമേരിക്കയില്‍ മൂന്ന് ശാഖകളിലായി നൃത്തവിദ്യാലയം നടത്തിയിരുന്നു. ഇതിനൊപ്പം ഇപ്പോള്‍ എറണാകുളം സെന്റ് തെരേസയില്‍ ഭരതനാട്യത്തിന്റെ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നുമുണ്ട്.

അമ്മയുടെ റോള്‍

നൃത്തതിന്റെ തിരക്കുകള്‍ക്കൊപ്പം ഉത്തരവാദിത്വമുള്ള മറ്റൊരു റോള്‍ കൂടെയുണ്ട് ജീവിതത്തില്‍ ദിവ്യയ്ക്ക്. രണ്ട് കുട്ടികളുടെ അമ്മയാണ്. നൃത്തം പഠിപ്പിക്കലും പഠിക്കലും പ്രോഗ്രാമിലും ഇടിയിലൊക്കെ മക്കളുടെ കാര്യത്തിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.

ടിവി പ്രോഗ്രാമുകള്‍

ഈ തിരക്കുകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളിലും ദിവ്യ പങ്കെടുക്കാറുണ്ട്. അടുത്തിടെ സൂര്യ ടിവിയിലെ ലാഫിങ് വില്ല എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി ദിവ്യ എത്തിയിരുന്നു.

സിനിമയിലേക്ക് വരുമോ?

നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് വരുന്നതിനോട് ദിവ്യയ്ക്ക് എതിരഭിപ്രായമില്ല. പക്ഷെ നൃത്തത്തിനും മക്കള്‍ക്കും തന്നെയാണ് പ്രാധാന്യം. അതുകഴിഞ്ഞിട്ടുള്ള സ്ഥാനം മാത്രമേ സിനിമാഭിനയത്തിനുള്ളൂ എന്നാണ് ദിവ്യ പറഞ്ഞത്.

വിവാഹവും അമേരിക്കന്‍ ജീവിതവും

21 ാം വയസ്സിലാണ് ദിവ്യ ഉണ്ണി ഡോ. സുധീറിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയി. അവിടെ ഡാന്‍സും സ്‌റ്റേജ് പ്രോഗ്രാമുമൊക്കെയായി തിരക്കിലായി. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

വിവാഹമോചനത്തിന് കാരണം ഈഗോ

വിവാഹ മോചനത്തിന് കാരണം ഭര്‍ത്താവിന്റെ ഈഗോ ആണെന്നാണ് പാപ്പരാസികള്‍ക്കിടയിലെ സംസാരം. അമേരിക്കയില്‍ മൂന്ന് ശാഖകളായി ദിവ്യ ഡാന്‍സ് ക്ലാസ് തുടങ്ങിയിരുന്നു. ഇതോടെ നടി തിരക്കിലായി. ഭര്‍ത്താവില്‍ ഈഗോ വന്ന് തുടങ്ങിയതോടെ മക്കള്‍ക്കൊപ്പം ദിവ്യ നാട്ടിലേക്ക് പോരുകയായിരുന്നുവത്രെ.

English summary
Divya Unni joined in facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam