»   » വിവാഹ ശേഷം അരുണിന്‍റെ പിന്തുണയോടെ ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, ചിത്രങ്ങള്‍ വൈറല്‍!

വിവാഹ ശേഷം അരുണിന്‍റെ പിന്തുണയോടെ ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, ചിത്രങ്ങള്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam
ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, വിവാഹത്തിന് ശേഷം ഇതാദ്യം | filmibeat Malayalam

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ദിവ്യ ഉണ്ണി മുന്നേറിയത്. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടികളുടെ കൂട്ടത്തിലേക്ക് താരവും ചേരുകയായിരുന്നു. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം തുടങ്ങിയ താരം നൃത്തത്തില്‍ അപ്പോവഉം സജീവമായിരുന്നു. എന്നാല്‍ താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

ഇടയ്ക്ക് ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ താരം മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് വരുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് താരം വിവാഹ മോചിതയാവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. അടുത്തിടെ താരം വീണ്ടും വിവാഹിതയായി. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെക്കാനായി ദിവ്യ ഉണ്ണി എത്താറുണ്ട്. അത്തരത്തിലൊരു കാര്യമായിരുന്നു താരം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

വിവാഹ ശേഷം ചിലങ്കയണിഞ്ഞു

അമേരിക്കയില്‍ സ്ഥിര താമസക്കാരിയായ ദിവ്യ ഉണ്ണി നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് കേരളത്തിലേക്ക് എത്താറുണ്ട്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് താന്‍ നൃത്തം അവതരിപ്പിക്കാനെത്തുന്നുണ്ടെന്നായിരുന്നു താരം അറിയിച്ചത്.

വീണ്ടും ആ ഭാഗ്യം ലഭിച്ചു

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാനുള്ള അവസരം നേരത്തെയും താരത്തിന് ലഭിച്ചിട്ടുണ്ട്. വീണ്ടും ആ ഭാഗ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദിവ്യ ഉണ്ണി കുറിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ പങ്കുവെച്ചു

നൃത്തപരിപാടി കഴിഞ്ഞതിന് ശേഷമുള്ള ചിത്രങ്ങളും താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ചിരുന്നു

അടുത്തിടെയാണ് ദിവ്യ ഉണ്ണിയും അരുണ്‍കുമാര്‍ മണികണ്ഠനും വിവാഹിതരായത്. വിവാഹിതയായതിനെക്കുറിച്ചുള്ള സന്തോഷം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

നൃത്തപരിപാടികളില്‍ സജീവമാണെങ്കിലും പ്രേക്ഷകര്‍ ഇന്നും താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായാണ് കാത്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍.

ബാലതാരമായി തുടക്കം കുറിച്ചു

നീയെത്ര ധന്യ എന്ന സിനിമയില്‍ ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയില്‍ തുടക്കം കുറിച്ച്. കാര്‍ത്തികയും മുരളിയും നായികനായകന്‍മാരായെത്തിയ ചിത്രമായിരുന്നു അത്.

സിനിമയിലേക്കുള്ള വഴി

ചെറുപ്പം മുതലേയുള്ള നൃത്തപഠനമാണ് സിനിമയിലേക്ക് കടന്നുവരാന്‍ നിമിത്തമായതെന്ന് ദിവ്യ ഉണ്ണി ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയിലെ തിരക്കുകള്‍ക്കിടയിലും താരം നൃത്തത്തിലും സജീവമായിരുന്നു.

പോസ്റ്റ് കാണൂ

ദിവ്യ ഉണ്ണിയുടെ പോസ്റ്റ് കാണൂ

കൂടെ നിന്ന് ഫഹദ് കാലുവാരി, തൊണ്ടിമുതലും ദൃക്‌സാക്ഷിയില്‍ കിട്ടിയ എട്ടിന്‍റെ പണിയെക്കുറിച്ച് സുരാജ്!

കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?

ഫാന്‍സിന്‍റെ പതിവ് തള്ളല്ല, മാമാങ്കം വിസ്മയിപ്പിക്കുമെന്നതിന് പിന്നിലെ പ്രധാന കാരണം ഇദ്ദേഹമാണ്,കാണൂ!

English summary
Divya Unni's facebook post getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam