മഞ്ജു പ്രചോദനമായി, ദിവ്യ തിരിച്ചുവരവിന് ഒരുങ്ങുന്നു

By Aswathi

വിവാഹം കഴിഞ്ഞ നടിമാരൊക്കെ സിനിമയില്‍ നിന്നകന്നു നില്‍ക്കുന്നത് പണ്ട്. ഇപ്പോള്‍ വിവാഹം കഴിഞ്ഞതൊന്നും തടസ്സമല്ല. നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍ ചിലര്‍ മടങ്ങിവരാന്‍ തയ്യാറാണ്. മഞ്ജു വാര്യര്‍ക്ക് പിന്നാലെ ഇതാ ദിവ്യ ഉണ്ണിയും വരുന്നെന്ന്.

വിവാഹ ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണി കേരളത്തിലെത്തിയപ്പോഴാണ് തിരിച്ചുവരവിനെ കുറിച്ച് സൂചന നല്‍കിയത്. വിവാഹ ശേഷം അഭിനയം നിര്‍ത്തിയതല്ലെന്നും താമസം മാറ്റിയ സാഹചര്യത്തില്‍ അഭിനയവും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ വിട്ടു നില്‍ക്കുകയായിരുന്നെന്നും ദിവ്യ പറഞ്ഞു.

divya-unni

നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുമെന്നും മഞ്ജുവാര്യര്‍ നടത്തിയ ശക്തമായ തിരിച്ചുവരവ് പ്രചോദനമായെന്നും ദിവ്യ പറഞ്ഞു.

divya-manju

വിവാഹ ശേഷം സിനിമ വിട്ട ദിവ്യ ഏഷ്യനെറ്റിന്റെ അമേരിക്കയില്‍ നിന്നുള്ള ഒരു ഷോയില്‍ അവതാരകയായി എത്തിയിരുന്നു. 2013 ല്‍ റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് അതിഥി താരമായി ദിവ്യ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തിനവരികയാണ് ദിവ്യ ഉണ്ണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X