നവരസങ്ങളുമായി ദിവ്യാ ഉണ്ണി! കൊറോണ കാലത്ത് ലോകത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് നടി
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ദിവ്യാ ഉണ്ണി. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും നായികയായി നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി അമേരിക്കയിലാണ് സ്ഥിര താമസമാക്കിയത്. 2016ല്‍ വിവാഹ മോചിതയായ ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം 2018ലാണ് നടന്നത്. അരുണ്‍ കുമാറാണ് നടിയെ വിവാഹം കഴിച്ചത്. പിന്നാലെ ഈ വര്‍ഷമാദ്യം ആണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ ദിവ്യ ഉണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് ദിവ്യാ ഉണ്ണി. സിനിമ വിട്ടെങ്കിലും നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ് താരം. ദിവ്യാ ഉണ്ണിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നവരസങ്ങള്‍ അവതരിപ്പിക്കുന്ന നടിയുടെ ചിത്രങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചൈത്ര നവരാത്രി ആശംസകള്‍ക്കൊപ്പം ഉളളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും ചിത്രത്തിനൊപ്പം നടി കുറിച്ചിരുന്നു.
ഫോട്ടോയ്‌ക്കൊപ്പം ശക്തി, പ്രേയിങ്ങ് ഫോര്‍ ദി വേള്‍ഡ്, നവരസ സീരിസ്, ഡാന്‍സ് ഫോട്ടോഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ്ടാഗുകളും ദിവ്യ ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ദിവ്യ ഉണ്ണിയുടെ ചിത്രത്തിന് പിന്നാലെ കമന്റും ലൈക്കുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. 2016ല്‍ എടുത്ത ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നതെന്നാണ് ഹാഷ്ടാഗില്‍ നിന്നും ലഭിക്കുന്ന സൂചന.
2002ലായിരുന്ന ദിവ്യ ഉണ്ണി ആദ്യം വിവാഹിതയായത്. വിവാഹത്തോടെ സിനിമ വിട്ട താരം വിദേശത്ത് സ്ഥിര താമസമാക്കുകയായിരുന്നു. പിന്നീട് നൃത്ത വിദ്യാലയവും നടി ആരംഭിച്ചിരുന്നു. എന്നാല്‍ 2016ല്‍ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അരുണ്‍ കുമാറുമായുളള വിവാഹം നടന്നത്. ആദ്യ വിവാഹത്തില്‍ മീനാക്ഷി,അര്‍ജുന്‍ എന്നീ രണ്ട് മക്കളുണ്ട്. തൊണ്ണൂറുകളിലാണ് ദിവ്യ ഉണ്ണി സിനിമയില്‍ തിളങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ നടിയുടെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications