ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി വിവാഹിതയായി! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്. കുഞ്ചാക്കോ ബോബനും ഭാവനയും അഭിനയിച്ച ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ സിനിമയില്‍ തുടക്കം കുറിച്ചത്. ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ അനിയത്തിക്കും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. എന്നാല്‍ അഭിനയമല്ല തന്‍റെ തട്ടകമെന്ന് വ്യക്തമാക്കി ഇടയ്ക്ക് വെച്ച് അപ്രത്യക്ഷമാവുകയായിരുന്നു വിദ്യ. പത്ത് വയസ്സ് വ്യത്യാസമുള്ള ചേച്ചി തനിക്ക് അമ്മയെപ്പോലെ തന്നെയാണെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും വിദ്യ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണി അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് താരകുടുംബത്തില്‍ മറ്റൊരു മംഗളകര്‍മ്മം കൂടി നടന്നത്.
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് വിദ്യയും സിനിമയോട് ബൈ പറയുകയായിരുന്നു. ചേച്ചിയെപ്പോലെ തന്നെ നൃത്തത്തിലും മികവ് തെളിയിച്ചിരുന്നു വിദ്യ. ഇരുവരും ഒരുമിച്ച് നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. വിദ്യ ഉണ്ണി വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് നേരത്ത തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്‍റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

വിദ്യ ഉണ്ണി സുമംഗലിയായി
ദിവ്യ ഉണ്ണിയും സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് വെങ്കടേശ്വരനാണ് ദിവ്യയെ ജീവിതസഖിയാക്കിയത്. സിങ്കപ്പൂരിലെ ടാറ്റ കമ്യൂണിക്കേഷന്‍സില്‍ ജോലി ചെയ്യുകയാണ് സഞ്ജയ്. ചെന്നൈ സ്വദേശിയാണ് അദ്ദേഹം.

വിനീതും ജോമോളും
സിനിമാരംഗത്തുനിന്നും നിരവധി പേരാണ് വിദ്യ ഉണ്ണിയെ അനുഗ്രഹിക്കാനെത്തിയത്. ചേച്ചിയായ ദിവ്യ ഉണ്ണിയായിരുന്നു അതിഥികളെ സ്വീകരിച്ചത്. പഴയകാല അഭിനേത്രിയായ ജലജ, വിനീത്, ജോമോള്‍ തുടങ്ങി നിരവധി പേരാണ് വിദ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.

ജോലിയിലാണ് ശ്രദ്ധ
ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയിരുന്നുവെങ്കിലും പിന്നീട് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു വിദ്യ. ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയതാണ് വിദ്യ. ദിവ്യയും വിദ്യയും വേദികളില്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചേച്ചിയുടെ വഴിയേ
ചേച്ചിക്ക് പിന്നാലെ വിദ്യയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം താരത്തിനെ തേടിയെത്തിയിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ വിദ്യയും ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

നര്‍ത്തകി കൂടിയാണ്
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറിയതാണ് വിദ്യ. ചേച്ചിക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന വിദ്യയെ നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ചാനല്‍ പരിപാടികളിലും മറ്റുമൊക്കെ സജീവമായി താരമെത്താറുണ്ട്. ചേച്ചിയാണ് തന്റെ ഗുരുവും വഴികാട്ടിയെന്നും താരം പറഞ്ഞിരുന്നു. നൃത്തത്തെ ജീവവായുവായി കരുതുന്നയാളാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തപഠനം തുടങ്ങിയിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു
സോഷ്യല്‍ മീഡിയയിലൂടെ വിദ്യ ഉണ്ണിയുടെ വിവാഹ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കോക്കനട്ട് വെഡ്ഡിങ്ങ് സിനിമാസ് ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യയുടെയും സഞ്ജയ് യുടെയും ചിത്രങ്ങള്‍ പുറത്തുവന്നത്.


Click it and Unblock the Notifications











