ഇന്ദ്രന്‍സേട്ടനൊപ്പമുളള ഓര്‍മ്മചിത്രം പങ്കുവെച്ച് ദിവ്യാ ഉണ്ണി, വൈറല്‍ ചിത്രങ്ങള്‍ കാണാം

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ദിവ്യാ ഉണ്ണി. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടിക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ദിവ്യ ഉണ്ണി തിളങ്ങിയിരുന്നു. നടി അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ ആക്ടീവാകാറുളളത്.

divyaunni-indrans

നടിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം ദിവ്യ ഉണ്ണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പണ്ടത്തെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ഇന്ദ്രന്‍സിനൊപ്പം എടുത്ത ഒരു ചിത്രമാണ് ദിവ്യാ ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സ്റ്റേജില്‍ നൃത്തം ചെയ്യുന്ന നടിയുടെ ഒരു ചിത്രവും ദിവ്യ ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.

അഭിനയത്തിന് പുറമെ നൃത്തരംഗത്തും തിളങ്ങിയ താരമാണ് ദിവ്യ. സിനിമകളില്‍ ഇല്ലാത്ത സമയത്തും നൃത്തവേദികളില്‍ സജീവമായിരുന്നു താരം. വിവാഹ ശേഷം അമേരിക്കയിലാണ് നടി സ്ഥിര താമസമാക്കിയിരുന്നത്. 2018ലാണ് ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹം നടന്നത്. അമേരിക്കയില്‍ തന്നെ സ്ഥിര താമസമാക്കിയ അരുണ്‍ കുമാറാണ് നടിയെ വിവാഹം കഴിച്ചത്. പിന്നാലെ ഈ വര്‍ഷമാദ്യം ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും ദിവ്യാ ഉണ്ണി പങ്കുവെച്ചിരുന്നു.

divya unni

ആദ്യ വിവാഹത്തില്‍ മീനാക്ഷി,അര്‍ജുന്‍ എന്നീ രണ്ട് മക്കളുണ്ട് താരത്തിന്. തൊണ്ണൂറുകളിലാണ് ദിവ്യ ഉണ്ണി സിനിമയില്‍ തിളങ്ങിയത്. മോളിവുഡില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായും നടി തിളങ്ങിയിരുന്നു. 2013ല്‍ മുസാഫിര്‍ എന്ന ചിത്രത്തിലാണ് എറ്റവുമൊടുവിലായി ദിവ്യാ ഉണ്ണി അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നായികയായും സഹനടിയായുമൊക്കെ ദിവ്യ ഉണ്ണി തിളങ്ങിയിരുന്നു.

വിവിധ ഭാഷകളിലായി മുപ്പത്തിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി സിനിമയില്‍ എത്തിയത്. ബാലതാരമായിട്ടാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു.

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X