»   » ദിവ്യ ഉണ്ണിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

ദിവ്യ ഉണ്ണിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ദിവ്യാ ഉണ്ണിയുടെ വിവാഹമോചന വാര്‍ത്ത അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്.

നടി ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നു, ജീവിതം ഇനി മക്കള്‍ക്ക് വേണ്ടിയെന്ന് നടി

വിവാഹത്തിന് ശേഷം ഭര്‍ത്താവ് സുധീര്‍ ശേഖറിനൊപ്പം അമേരിക്കയിലായിരുന്ന ദിവ്യ ഉണ്ണി അടുത്തിടെയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതാ അതിനിടെ നടന്ന നടിയുടെ ഫോട്ടോ ഷൂട്ട് കാണൂ..

എന്റെ പല അവസരങ്ങളും ദിവ്യ ഉണ്ണി തട്ടിയെടുത്തു: കാവേരി

2002ലായിരുന്നു വിവാഹം

സുധീര്‍ശേഖറുമായുള്ള വിവാഹ ശേഷം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയി. 2002ലായിരുന്നു വിവാഹം. അതിന് ശേഷം സിനിമയിലേക്ക് വന്നിട്ടില്ല. എന്നാല്‍ ഇടയ്ക്കിടെ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ നടി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരുന്നു.

അതിഥി വേഷം

മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന നടി ഒടുവില്‍ ചെയ്തത് മുസാഫിര്‍ എന്ന ചിത്രമാണ്. 2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അതിഥി താരമായിട്ടാണ് നടി എത്തിയത്.

വിവാഹമോചന വാര്‍ത്ത അറിഞ്ഞ് ഞെട്ടി

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഉടന്‍ വിവാഹമോചനത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. ഇനിയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുകയാണെന്നും നടി പറഞ്ഞിട്ടുണ്ട്.

സിനിമയിലേക്ക് തിരിച്ച് വരുമൊ

അടുത്തിടെ നടി പങ്കെടുത്ത ടെലിവിഷന്‍ ഷോയില്‍ വച്ച് താന്‍ സിനിമയില്‍ സജീവമാകുകയാണെന്നും പറഞ്ഞിരുന്നു.

ദിവ്യ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ

ദിവ്യ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ. വനിത മാഗസിന് വേണ്ടിയായിരുന്നു. ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Divya Unni and VIdhya Unni Cover shoot video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam