ദിവ്യ ഉണ്ണിയും വിദ്യ ഉണ്ണിയും
വിവാഹ ശേഷം ചേച്ചി അഭിനയം നിര്‍ത്തി പോയപ്പോള്‍ പകരക്കാരിയായി വന്നതാണ് വിദ്യ ഉണ്ണി. പക്ഷെ ചേച്ചിയുടെ നിലയില്‍ എത്തപ്പെടാന്‍ സാധിച്ചില്ലെങ്കിലും ചാനല്‍ ഷോകളിലൂടെ വിദ്യ ഉണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതയാണ്.
എണ്‍പതുകളുടെ അവസാനത്തിലാണ് ദിവ്യ ഉണ്ണി വെള്ളിത്തിരയിലെത്തുന്നത്. ദിവ്യയുടെ മെലിഞ്ഞ ശരീരവും തുള്ളിത്തുള്ളിയുള്ള അഭിനയവും മലയാളികള്‍ക്ക് നന്നേ രസിച്ചു. 90 കളില്‍ മലയാളി സിനിമയില്‍ നിറഞ്ഞു നിന്ന ദിവ്യ വിവാഹ ശേഷം അഭിനയത്തോട് ടാറ്റ പറഞ്ഞു.

2010 വരെ ദിവ്യ ഉണ്ണി മലയാള സിനിമയില്‍ സജീവമായിരുന്നു. വിവാഹ സേശഷം ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡായ ദിവ്യ ഉണ്ണി അവിടെ ഡാന്‍സ് ക്ലാസും മറ്റുമായി സജീവമാണ്. മലയാളത്തില്‍ ചില സ്റ്റേജ് ഷോകളില്‍ ദിവ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണിയുടെ അരങ്ങേറ്റം. കെ ബിജു സംവിധാനം ചെയ്ത സിനിമ പക്ഷെ വിജയ്ച്ചില്ല. പിന്നീട് തേഡ് ജനറേഷന്‍ (3ഡി) എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വിദ്യയെ കണ്ടത് ചാനല്‍ ഷോകളിലാണ്.


Click it and Unblock the Notifications











