ചേച്ചിയെ ഓവര്‍ടേക്ക് ചെയ്ത് ദിയ! വൈകാതെ മിസിസ്സ് കണ്ണമ്മയാവും, വിവാഹം സെപ്റ്റംബറിലെന്ന് സൂചിപ്പിച്ച് ദിയ കൃഷ്ണ

നടന്‍ എന്നതിലുപരി രാഷ്ട്രീയ നേതാവ് കൂടിയാണ് കൃഷ്ണ കുമാര്‍. ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ചിരിക്കുകയാണ് നടന്നിപ്പോള്‍. അതേസമയം താരത്തിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാവരും സിനിമയും മോഡലിംഗും മറ്റുമായി അവരവരുടെ കരിയറുമായി തിരക്കിലാണ്.

കൃഷ്ണ കുമാറിന്റെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഉടനെയൊന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്ന് നടി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ഏറെ താല്പര്യമുണ്ടെന്ന് പറഞ്ഞ സഹോദരി ദിയയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പല വാര്‍ത്തകളും പുറത്തു വരുന്നത്.

diya-krishna

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തുന്നത്. പിന്നാലെ തന്റെ ആണ്‍സുഹൃത്തായ അശ്വിന്‍ ഗണേശിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും പ്രൊപ്പോസലും പിറന്നാള്‍ ആഘോഷങ്ങളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അശ്വിനൊപ്പമുള്ള സന്തോഷമായ ജീവിതത്തെ പറ്റി താരപുത്രി ഇതിനകം തുറന്ന് പറഞ്ഞ് കഴിഞ്ഞു.

ഇപ്പോഴിതാ തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ദിയ. അശ്വിനൊപ്പമുള്ള പുതിയൊരു ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് സന്തോഷ വിവരം താരപുത്രി അറിയിച്ചത്. അശ്വിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രമായാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ദിയ പോസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബര്‍ എന്ന് മാത്രമേ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളൂ.

diya-krishna

ഇതിനു താഴെ ദിയയെ കണ്ണമ്മ എന്ന് വിളിച്ച് കൊണ്ടുള്ള കമന്റുമായി എത്തിയിരിക്കുകയാണ് അശ്വിന്‍. എന്നാല്‍ വൈകാതെ താന്‍ മിസ്സിസ് കണ്ണമ്മ ആകുമെന്നാണ് ദിയ ഇതിന് മറുപടിയായി പറഞ്ഞത്. ഇരുവരുടെയും വിവാഹം സെപ്റ്റംബറിലേക്ക് ഉറപ്പിച്ചു എന്ന വിവരമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

ദിയയുടെ പുതിയ റിലേഷന്‍ഷിപ്പിന് വീട്ടുകാരുടെ സമ്മതക്കുറവ് ഉണ്ടോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നു. അതിന് പ്രധാന കാരണം താരപുത്രിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാവാത്തതാണ്. അഹാനയോ മറ്റ് സഹോദരിമാരോ ആശംസകള്‍ അറിയിച്ചു വന്നില്ല എന്നതും ശ്രദ്ധേയമാണ്.

മുന്‍പും അശ്വിനും ആയിട്ടുള്ള സൗഹൃദത്തെ പറ്റി പറയവേ സഹോദരിമാരും അശ്വിനും തമ്മില്‍ ഇതുവരെ സൗഹൃദത്തില്‍ ആയില്ല എന്ന് ദിയ സൂചിപ്പിച്ചിരുന്നു. എന്തായാലും അശ്വിനുമായിട്ടുള്ള ദിയയുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടുകൂടി ആണെന്നാണ് സൂചന. അടുത്തിടെ പിതാവിനൊപ്പം ഇലക്ഷന്‍ പ്രചരണങ്ങളിലും ദിയ മുന്നിട്ടു നിന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് വീട്ടുകാര്‍ ചേര്‍ന്ന് വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് കരുതപ്പെടുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X