ഇവളെക്കാൾ നല്ല പെണ്‍കുട്ടിയെ അശ്വിന് കിട്ടുമെന്ന് കമന്റ്! ദിയയെ പോലെ സന്തോഷിപ്പിക്കുന്ന വേറാരുമില്ലെന്ന് താരം
നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ അനിയത്തി എന്നിങ്ങനെയാണ് ദിയ കൃഷ്ണ അറിയപ്പെട്ടിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായ ദിയ യൂട്യൂബ് ചാനലില്‍ സജീവമാവുകയും സ്വന്തമായി ആഭരണങ്ങളുടെ ബിസിനസ് നടത്തുകയുമൊക്കെ ചെയ്യുകയാണിപ്പോള്‍. അതിലുപരി ദിയയുടെ വ്യക്തി ജീവിതമാണ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധേയമാവാറുള്ളത്.
അശ്വിന്‍ എന്ന യുവാവുമായി താന്‍ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ദിയ വെളിപ്പെടുത്തുന്നത്. അവന്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ അടക്കം വീഡിയോസ് താരപുത്രി പുറത്ത് വിട്ടിരുന്നു. ഇതോടെ താരങ്ങള്‍ വിവാഹിതരായേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ അശ്വിനൊപ്പമുള്ള പുതിയ ചില ചിത്രങ്ങളാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് താഴെ വിമര്‍ശനം ഉയരുകയാണ്. അശ്വിനും ദിയയും തമ്മില്‍ ചേരില്ലെന്നും അവന് നല്ല പെണ്‍കുട്ടിയെ വേറെ കിട്ടുമെന്നുമൊക്കെ പറഞ്ഞ് ഒരു ആരാധിക എത്തിയിരിക്കുകയാണ്. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ താരം അതിനുള്ള തക്കമറുപടി കൊടുത്തതും ശ്രദ്ധേയമായിരിക്കുകയാണ്.
'അശ്വന്‍ വളരെ ജെന്റില്‍മാനായ ഒരാളാണ്. അശ്വിന് ഇവളെക്കാള്‍ നല്ല പെണ്ണിനെ കിട്ടുമെന്നാണ്,' ഒരു പെണ്‍കുട്ടി താരങ്ങളുടെ പോസ്റ്റിന് താഴെ കമന്റുമായി വന്നത്. എന്നാല്‍ 'ദിയയെ പോലെ എന്നെ സന്തോഷിപ്പിച്ച് നിര്‍ത്തുന്ന വേറെയാരും ഇല്ലെന്നാണ്,' വിമര്‍ശനവുമായി വന്ന കുട്ടിയ്ക്ക് അശ്വിന്‍ നല്‍കിയ മറുപടി. ഇതോടെ തന്റെ കമന്റ് മോശമായി പോയെന്നും ക്ഷമിക്കണമെന്നും ഈ കുട്ടി പറയുകയും ചെയ്തു.
ദിയയ്ക്കും അശ്വിനും നല്ലൊരു ഭാവി ജീവിതം ആശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് കൂടുതലായും വന്നുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ വിവാഹമെന്നാണെന്നും ശരിക്കും നിങ്ങളാണ് മെയിഡ് ഫോര്‍ ഈച്ച് അദറെന്നും, അല്ലേലും ലൈഫില്‍ രണ്ടാമത് വരുന്ന ആള്‍ അടിപൊളി ആയിരിക്കും.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

നിങ്ങളെ അനുഗ്രഹിക്കാന്‍ എനിക്കിനി വാക്കുകളില്ല. അത്രയ്ക്ക് ദൈവീകമാണ് നിങ്ങള്‍ രണ്ട് പേരും. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും സന്തോഷിപ്പിക്കാന്‍ എന്തൊക്കെ ചെയ്യുമോ അതൊക്കെ നിങ്ങള്‍ ചെയ്യുന്നുണ്ട്. ശരിക്കും നല്ലൊരു റിലേഷന്‍ഷിപ്പിന് അത്യാവശ്യമായി വേണ്ടതും അത് തന്നെയാണ്. ദൈവം നിങ്ങള്‍ രണ്ടാളെയും അനുഗ്രഹിക്കട്ടെ... എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്.
അതേ സമയം ഇരുവരും പങ്കുവെച്ച ചിത്രത്തിന് പിന്നിലെ കാരണവും അന്വേഷിക്കുകയാണ് ആരാധകര്‍. ഇത് വീട്ടില്‍ വച്ച് നടത്തിയ മറ്റേതോ ചടങ്ങാണെന്നും പ്രചരിക്കുന്നു. രണ്ടാളും വീട് വാങ്ങി ജീവിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണോന്നാണ് ചില സംശയങ്ങള്‍. അത്തരത്തില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഒരുമിച്ച് പൊങ്കാല ഇടുന്നതാണെന്ന് വിശദമാക്കി കൊണ്ട് എത്തുകയാണ് ആരാധകര്‍.
അശ്വിനും ദിയയും ഒരുമിച്ചതിന് ശേഷമുള്ള ആദ്യ പൊങ്കാലയായിരുന്നു ഇത്തവണ. അത് ആഘോഷമാക്കുകയായിരുന്നു താരങ്ങള്‍. അതേ സമയം ഇരുവരും ഇപ്പോള്‍ ഒരുമിച്ചാണോന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്. ദിയ സ്ഥിരമായി അശ്വിനൊപ്പമായത് കൊണ്ട് വീട്ടുകാരില്‍ നിന്നും മാറി താമസിക്കുകയാണോന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











