കല്യാണത്തിനുള്ള വസ്ത്രം ചെറുക്കനും പെണ്ണും പോയി എടുത്തു! ഇവളെ കിട്ടിയതാണ് അശ്വിന്റെ ഭാഗ്യമെന്ന് ആരാധകരും
സുരേഷ് ഗോപി, ജയറാം തുടങ്ങിയ നടന്മാര്‍ക്ക് പിന്നാലെ നടന്‍ കൃഷ്ണ കുമാറിന്റെ മകളും വിവാഹിതയാവാന്‍ ഒരുങ്ങുകയാണ്. മലയാളക്കരയില്‍ ഏറ്റവുമധികം ശ്രദ്ധേയരായ താരകുടുംബമാണ് കൃഷ്ണ കുമാറിന്റേത്. നാല് പെണ്‍മക്കളും യൂട്യൂബ് ചാനലിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരുമാണ്.
ഇവരില്‍ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയാണ് ഉടനെ വിവാഹത്തിനൊരുങ്ങുന്നത്. തന്റെ വരനെ ദിയ തന്നെ കണ്ടെത്തുകയും അയാളുടെ കൂടെ ജീവിക്കാനുള്ള തീരുമാനം എടുക്കുകയുമായിരുന്നു. മകളുടെ സന്തോഷമെന്താണോ അതിന് തങ്ങളും കൂടെ നില്‍ക്കുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കൃഷ്ണ കുമാറും ഭാര്യയുമൊക്കെ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ആഴ്ചയിലാണ് ദിയയും കാമുകന്‍ അശ്വിന്‍ ഗണേശനും തമ്മിലുള്ള ഔദ്യോഗിക പെണ്ണുകാണല്‍ നടന്നത്. ഈ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. സെപ്റ്റംബറിലായിരിക്കും ഇരുവരുടെയും വിവാഹം. അതിനുള്ള തയ്യാറെടുപ്പുകളിലാണ് താരങ്ങള്‍. പുതിയതായി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ വിവാഹത്തിന് വസ്ത്രങ്ങളെടുക്കാന്‍ പോകുന്നതാണ് ദിയ കാണിച്ചിരിക്കുന്നത്.
പതിവ് വിവാഹസങ്കല്‍പ്പങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ദിയയും അശ്വിനും എത്തിയിരിക്കുന്നത്. സാധാരണ വീട്ടുകാരും ബന്ധുക്കളുമടക്കമാണ് വിവാഹത്തിന് വസ്ത്രമെടുക്കാന്‍ പോകാറുള്ളത്. ഇവിടെ വരനും വധുവും മാത്രമാണ് പോയിരിക്കുന്നത്. സഹോദരങ്ങളെ പോലും ഈ മേഖലയിലേക്ക് കൊണ്ടുവരാന്‍ ദിയ ശ്രമിച്ചിട്ടില്ലെന്നുള്ളതാണ് രസകരം.
താന്‍ സ്ഥിരമായി പോകാറുള്ള ഷോപ്പിലേക്കാണ് ദിയ അശ്വിനെയും കൂട്ടി പോകുന്നത്. ശേഷം സംഗീത്, ഹല്‍ദി, തുടങ്ങി ഓരോ ഫങ്ഷന് ഇടുന്ന വസ്ത്രങ്ങള്‍ക്കുള്ള തുണികളും തിരഞ്ഞെടുത്തു. എങ്ങനെത്തെ വസ്ത്രമാണ് തനിക്ക ്‌ചേരുന്നതെന്ന ആശയവും അതിനോട് സാമ്യമുള്ള വസ്ത്രം അശ്വിനും തിരഞ്ഞെടുത്ത് കൊടുത്തത് ദിയയായിരുന്നു. വിവാഹദിവസം അശ്വിന്‍ ധരിക്കുന്ന ഡ്രസ് എന്തായിരിക്കുമെന്ന് സര്‍പ്രൈസ് ആണ്.

അത് വിവാഹ ദിവസം കാണിക്കാമെന്നും അന്ന് കുറച്ച് നാണമൊക്കെ മുഖത്ത് വേണമെന്നുമാണ് ദിയ അശ്വിനോട് പറയുന്നത്. അതേ സമയം അശ്വിനും ദിയയ്ക്കും വലിയ സപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. സത്യത്തില്‍ ഇരുവരും ക്യൂട്ട് കപ്പിള്‍സാണെന്ന് പറയുകയാണ് ആരാധകര്‍.
പറയാതിരിക്കാന്‍ വയ്യ. ഇങ്ങനെ കുറച്ചു സൈലന്റായിട്ടുള്ള അശ്വിനു ചേരുന്ന ചുറുചുറുക്കുള്ള പൊണ്ടാട്ടി തന്നെ ആണ് ദിയ. അടിപൊളി കോമ്പോ ആണ് ഇരുവരും. ഇനി കല്യാണം വരെ വെയ്റ്റിംഗ്. ഈ സംഭവം ഇഷ്ടം ആയി ഡ്രസ്സ് എടുക്കാന്‍ ചെക്കനും പെണ്ണും മാത്രം. സാധാരണ നാട്ടുകാരും വീട്ടുകാരും എല്ലാവരും വന്നു ഡിസൈന്‍ര്‍സിനെ കൊല്ലതെ കൊല്ലും. എല്ലാവരും കൂടെ പല അഭിപ്രായം ആയി ആ പെണ്ണിനെയും ചെക്കനേയും കണ്‍ഫ്യൂഷനാക്കുകയും ചെയ്യും. പക്ഷേ ഇവിടെ അങ്ങനെ ഉണ്ടായില്ല. മാതൃകാപരമാണ്.
അശ്വിന് നല്ല പെണ്ണിനെയാണ് കിട്ടിയിരിക്കുന്നത്. നിന്റെ ഭാഗ്യമാണ് നല്ല പക്വതയുള്ള പെണ്‍കുട്ടിയെ വധുവായി കിട്ടിയത്. അതുപോലെ അശ്വിന്‍ നിന്നെ അവളെ പൊന്നു പോലെ നോക്കും. ദിയ ചേച്ചി എന്ത് ഭാഗ്യവതി ആണ്. അശ്വിന്‍ ചേട്ടനെ പോലെ ഒരു തങ്കപ്പെട്ട ചെറുപ്പക്കാരനെ ജീവിതപങ്കാളി ആയി കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ദിയയുടെ വീഡിയോയുടെ താഴെ വരുന്നത്.


Click it and Unblock the Notifications