പെണ്ണുകാണാന്‍ പോയിട്ട് അപമാനിക്കപ്പെട്ടോ? വസ്തുത എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് ദിയയുടെ വരന്‍ അശ്വിന്‍

താരപുത്രി ദിയ കൃഷ്ണ വിവാഹിതയാവുകയാണ്. ഏറെ കാലമായി തന്റെ ആണ്‍സുഹൃത്തായിരുന്ന അശ്വിന്‍ ഗണേശനൊപ്പം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ദിയ. ഈ ദിവസങ്ങളില്‍ വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ദിയ യൂട്യൂബ് ചാനലിലൂടെയും മറ്റുമായി പങ്കുവെച്ചിരുന്നത്.

എന്നാല്‍ ഓരോന്നിലും കുറ്റവും കുറവും കണ്ടെത്തി താരങ്ങളെ വിമര്‍ശിക്കുകയാണ് ഒരു വിഭാഗം. കഴിഞ്ഞ ആഴ്ചയായിരുന്നു ദിയയുടെയും അശ്വിന്റെയും ഔദ്യോഗിക പെണ്ണ് കാണല്‍ നടത്തിയത്. ഇരുവരുടെയും വീട്ടുകാര്‍ മാത്രമേ ആ ചടങ്ങിനുണ്ടായിരുന്നുള്ളു. ഈ വിശേഷം ദിയ യൂട്യൂബ് ചാനലിലൂടെ കാണിക്കുകയും ചെയ്തിരുന്നു.

aswin-diya

എന്നാല്‍ വരന്റെ വീട്ടുകാരെ വേണ്ട പോലെ ഗൗനിക്കാന്‍ ദിയയ്‌ക്കോ അവരുടെ കുടുംബത്തിനോ സാധിച്ചില്ലെന്നാണ് പൊതുവായ ആരോപണം. നല്ല ഭക്ഷണമുണ്ടാക്കി വെച്ചില്ലെന്നും കുറച്ചൂടി ആതിഥ്യ മര്യാദയൊക്കെ കാണിക്കാമായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്നിരുന്നത്. ഒടുവില്‍ ഈ വിഷയത്തില്‍ മറുപടിയുമായി അശ്വിന്‍ തന്നെ എത്തിയിരിക്കുകയാണ്.

'എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം നന്ദി പറയുന്നു. അവരുടെ അടുത്തു നിന്നും നിന്ന് ഇത്രയും ഊഷ്മളമായ സ്വീകരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റീവ് പറയുന്ന എല്ലാവരും അറിയണം അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു.

ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം. കുറച്ച് മുമ്പ് ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് ലിമിറ്റഡ് അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ.

ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ മേശപ്പുറത്ത് എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തില്ല.

aswin-diya

മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. എനിക്ക് ഇന്ന് ഇത് കമന്റ് ചെയ്യേണ്ടിവന്നു അത് കഷ്ടമാണ്. ദയവായി ജീവിക്കാന്‍ അനുവദിക്കുക' എന്നുമാണ് ദിയയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയുടെ താഴെ കമന്റ് രൂപത്തില്‍ അശ്വിന്‍ തന്റെ അഭിപ്രായം എഴുതിയത്.

'ഇത് എന്തൊരു പെണ്ണ് കാണലാണ്. നല്ലൊരു ഫുഡ് പോലും അവര്‍ക്ക് ഉണ്ടാക്കിയിട്ടില്ല. ഒരു പ്ലേറ്റില്‍ പോലും ഇടാതെ ആ കാസറോള്‍ തന്നെ കൊടുത്തിരിക്കുകയാണ്. ഇത്രയും മാനേഴ്‌സ് ഇല്ലാത്ത കുടുംബമാണോ?. പെണ്ണ് കാണാന്‍ വന്നിട്ട്. പെണ്ണ് വീഡിയോ എടുത്തു നടക്കുന്നു. അവിടെ ഉള്ള മറ്റു രണ്ടെണ്ണം വെറും വാഴ ആയി നില്‍ക്കുന്നു. നല്ലൊരു ഡ്രസ്സ് പോലും ഇടാതെയാണ് സഹോദരിമാര്‍ വന്നത്. അത് വീട്ടിലേക്ക് വന്നവരെ അപമാനിക്കാന്‍ ആണെന്ന് കണ്ടാല്‍ അറിയാം.

ദിയ തന്നെ വീഡിയോ എടുത്ത് നടന്നതോടെ അവളുടെ ആ ദിവസത്തെ മണവാട്ടി ലുക്കാണ് നഷ്ടപ്പെട്ടത്. രണ്ട് സഹോദരിമാര്‍ അവിടെ ഉണ്ടായിരുന്നിട്ടും ആരും സഹായിച്ചില്ലെന്നത് അത്ഭുതകരമാണ്, മാത്രമല്ല കുടുംബസമേതമുള്ള ചിത്രത്തില്‍ മാതാപിതാക്കള്‍ മാത്രമാണ് നിന്നത്. അവിടെയും ഒരു മാറ്റി നിര്‍ത്തലാണ് ഫീല്‍ ചെയ്യുന്നത്', എന്നിങ്ങനെ ദിയയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി കൊണ്ടാണ് സോഷ്യല്‍ മീഡിയ നിറയെ കമന്റുകള്‍ വന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X