സാബുവിനെയും അര്‍ച്ചനയ്ക്കുമെതിരെ വാട്‌സാപ്പില്‍ പ്രചരണം നടത്തിയത് ദിയ സനയോ? സത്യമിങ്ങനെയെന്ന് ദിയ..

85 ഓളം ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. ഏഴ് പേരാണ് ഇപ്പോള്‍ ഹൗസില്‍ അവശേഷിക്കുന്നത്. ആരായിരിക്കും ബിഗ് ബോസ് വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ ആഴ്ച എലിമിനേഷനില്‍ സാബു, അര്‍ച്ചന, പേളി, ഷിയാസ് എന്നിവര്‍ വന്നതിനെ പലരും വിമര്‍ശിച്ചിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ യെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടെ തന്റെ പേരില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ച് നടത്തുന്ന മോശം പ്രചരണത്തെ കുറിച്ച് ദിയ സന തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് ദിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 diya-sana

സാബുവിന്റെയും അര്‍ച്ചനയുടെയും സുഹൃത്തുക്കളാണ് ഇത്തരത്തില്‍ ഒരു കാര്യം നടക്കുന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഡിപിയായി എന്റെ ചിത്രവും ഒപ്പം ദിയ സന എന്ന പേരും ആ വാട്‌സാപ്പ് നമ്പറില്‍ ഉണ്ടായിരുന്നു. അത് കണ്ട് പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ടായി. സാബു ചേട്ടന്റെ ഭാര്യയൊക്കെ എന്നോട് ഇക്കാര്യം ചോദിച്ചു. ഈ ഗ്രൂപ്പില്‍ ഇന്നലെ വരെ ഞാന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടാണ് ജോയിന്‍ ചെയ്തത്. ഒരു അഡ്മിന്റെ നമ്പര്‍ എന്റെ കൈവശം ഉണ്ടായിരുന്നു. ഞാന്‍ പരാതി കൊടുക്കുമെന്ന് അയാളോട് പറഞ്ഞു.

വാട്‌സാപ്പില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പല ഫാന്‍സ് ഗ്രൂപ്പുകളുണ്ട്. അതില്‍ പലതിലും ഞാനുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. ചര്‍ച്ചകളിലൊന്നും റെസ്‌പോണ്ട് ചെയ്യാറില്ല മറിച്ച് പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ഇത്തരം ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്തിരിക്കുന്നതെന്നും ദിയ പറയുന്നു. സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബിഗ് ബോസിനെ ഒരു തരത്തിലും ബാധിക്കരുതെന്ന് ഉള്ളതിനാല്‍ ഷോ അവസാനിച്ചതിന് ശേഷമേ അതിനെ കുറിച്ച ആലോചിക്കുന്നുള്ളുവെന്നും ദിയ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X