പൃഥ്വിയ്ക്ക് പിന്നാലെ ദിലീഷ് പോത്തനും നാട്ടിലേക്ക്; 71 അംഗ സംഘം ജിബൂട്ടിയില്‍ നിന്നും മടങ്ങുന്നു

ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അഫ്രിക്കയില്‍ കുടുങ്ങിയ ദിലീഷ് പോത്തനും സഘവും ഇന്ന് നാട്ടില്‍ തിരിച്ചെത്തും. ഏപ്രില്‍ 14ന് ഷൂട്ടിങ്ങ് പൂര്‍ത്തിയായിട്ടും കോവിഡ് ലോക്കിനെ തുടര്‍ന്ന് സിനിമാസഘത്തിന്റെ നാട്ടിലേക്കുള്ള യാത്ര നീളുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സിനിമാസംഘം നാട്ടിലെത്തുന്നത്. നായകന്‍ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, അഞ്ജലി നായര്‍, ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവി, ഒന്നര വയസുള്ള ബേബി ആര്‍ട്ടിസ്റ്റും കുട്ടിയുടെ മാതാപിതാക്കളും എന്നിവരടക്കം 71 പേരാണ് സംഘത്തിലുള്ളത്.

ഗവണ്‍മെന്റും ചിത്രത്തിന്റെ നിര്‍മാതാവായ ബോബി പി സാമും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ സക്തമായ ഇടപെടലിനെതുടര്‍ന്നാണ് ഇവരുടെ നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. നിര്‍മാതാവ്‌ പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് നാട്ടിലേക്കുള്ള യാത്ര. നാട്ടിലെത്തിയതിനുശേഷം മുംബൈ, ചെന്നൈ, കൊച്ചി, എന്നിവിടങ്ങളിലായി സംഘം ക്വാറന്റൈനില്‍ കഴിയും. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനായ
എസ് ജെ സിനു ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

Djibouti Malayalam

മാര്‍ച്ച് അഞ്ചിനാണ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അടങ്ങുന്ന സംഘം ജിബൂട്ടിയിലെത്തുന്നത്‌. ജിബൂട്ടിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷൂട്ടിങ്ങ് തീര്‍ന്ന സിനിമാസംഘം ജീബൂട്ടിലെത്തിയ ശേഷം പ്രത്യേകമൊരുക്കിയ താമസസ്ഥലത്തായിരുന്നു ലോക്ക് ഡൗണ്‍ കാലത്ത് കഴിഞ്ഞിരുന്നത്.

ജിനുവിന്റെ ആദ്യ സംവിധാന ചിത്രമാണിത്. ജിനുവിന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. നൈല്‍ ആന്റ് ബ്ലൂ ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. ജിബൂട്ടിയിലെ മലയാളി ബിസിനസുകാരാണ് ജോബി പി സാമും, ഭാര്യ സ്വീറ്റി മരിയയും. ചിത്രത്തിന്റെ ലോഞ്ചിനായി ജിബൂട്ടിയിലെ നാല് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X