പൃഥ്വിയുമായിദുല്‍ഖറിനെ താരതമ്യം ചെയ്യണ്ട:മമ്മൂട്ടി

By Aswathi

ഇപ്പോള്‍ മലയാള സിനിമയില്‍ മക്കള്‍ വാഴ്ചയാണെന്ന് പറയാതെ അറിയാവുന്ന സത്യമാണ്. സംവിധായകരുടെയും അഭിനേതാക്കളുടേയുമെല്ലാം മക്കള്‍ സിനിമയില്‍ സജീവമാകുന്ന കാലമാണിത്. അപ്പോള്‍ സ്വാഭാവികമായും പ്രേക്ഷകര്‍ അവരെ താരതമ്യം ചെയ്യും. പ്രത്യേകിച്ച് മുന്‍ നിരയില്‍ നില്‍ക്കുന്ന നായകന്മാരാകുമ്പോള്‍.

വെള്ളിത്തിരയില്‍ ഒരുകാലത്ത് സജീവമായിരുന്ന നടന്‍ സുകുമാരന്റെ മകനാണ് പൃഥ്വിരാജ്. ആ ലേബലോടെയാണ് വെള്ളിത്തിരയിലെത്തിയെതെങ്കിലും നന്ദനത്തിലൂടെ പൃഥ്വി സ്വന്തം പേരിലറിയപ്പെടാന്‍ തുടങ്ങി. മലയാള സിനിമാ ലോകത്ത് ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുക്കം ചില സിനിമകളിലൂടെ തന്നെ ദുല്‍ഖറും തന്റെ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു.

prithviraj-and-dulquar-salman

ഇവരെ രണ്ടു പേരെയും വച്ച് ചിലരെങ്കിലും ഒരു താരതമ്യത്തിന് മുതിരാറുണ്ട്. എന്നാല്‍ ദുല്‍ഖറിന്റെ പിതാവ് മമ്മൂട്ടി പറയുന്നു, ഒരിക്കലും ദുല്‍ഖറിനെയും പൃഥ്വിരാജിനെയും വച്ച് താരതമ്യം ചെയ്യാന്‍ പാടില്ലെന്ന്.

പൃഥ്വിരാജ് വെള്ളിത്തിരയില്‍ വന്നിട്ട് ഏതാണ്ട് പത്ത് വര്‍ഷം കഴിഞ്ഞു. സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്നും മറ്റും പൃഥ്വിക്ക് ഇപ്പോള്‍ നല്ല പരിചയ സമ്പന്നതയുണ്ട്. മാത്രമല്ല അഭിനയത്തില്‍ തനിക്കുള്ള കഴിവ് പൃഥ്വി നേരത്തെ തെളിയിച്ചും കഴിഞ്ഞു. ഇങ്ങനെയുള്ള പൃഥ്വിയുമായി മകന്‍ ദുല്‍ഖറിനെ താരതമ്യം ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവുമില്ല- മമ്മൂട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X