പ്രേമത്തില്‍ പ്രേമവും കുറച്ച് തമാശയും മാത്രമേ ഉണ്ടാകൂ...

By Aswathi

വലിയ പ്രതീക്ഷകളാണ് മിക്ക സിനമകളുടെയും പരാജയം. അമിത പ്രതീക്ഷ ഒന്നിനും നല്ലതെന്നല്ലേ കാര്‍ണോമ്മാര് പറയാറുള്ളത്. അത് തന്നയാണ് അല്‍ഫോണ്‍സ് പുത്രനും പറയാനുള്ളത്. പ്രേമത്തില്‍ ഒരു യുദ്ധം പ്രതീക്ഷിക്കരുത്.

നേരം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. സംവിധായകന്റെ രണ്ടാമത്തെ ചിത്രം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കികൊണ്ടിരിയ്ക്കുന്ന ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് അല്‍ഫോണ്‍സിന് ചില കാര്യങ്ങള്‍ പ്രേക്ഷകരോട് പറയാനുണ്ട്.

premam

'പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞാനോടെ (13-05-2015, ബുധന്‍) ഏതാണ്ട് ഒരു നിലയിലായി. ഈ പടതിന്റെ നീളം 2 മണികൂറും 45 മിനിറ്റുകളുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വെലുതുമായി 17 പുതുമുഖങ്ങള്‍ ഈ പടത്തിലുണ്ട്. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തില്‍...പിന്നെ 2 ചെറിയ തല്ലും. പ്രേമത്തില്‍ പ്രേമവും കൊറച്ചു തമാശയും മാത്രെമേ ഉണ്ടാവു...യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്- അല്‍ഫോണ്‍സ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഇനി അല്‍ഫോണ്‍സിന്റെ ശ്രദ്ധയ്ക്ക്, നേരം എന്ന ചിത്രത്തിലെ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നത്. നിവിന്‍ പോളി ചിത്രമായതുകൊണ്ട് മിനിമം ഗാരണ്ടി പ്രതീക്ഷിക്കുന്നുണ്ട്. പോസ്റ്ററിലും പാട്ടുകളിലുമുള്ള പുതുമയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X