എന്നൈ അറിന്താല്‍ അജിത്ത് ഫാന്‍സിന് വേണ്ടിയല്ല!
ഈ വര്‍ഷം തമിഴകം കാത്തിരുന്നത് രണ്ട് ചിത്രങ്ങളാണ്. ഐ യും എന്നൈ അറിന്താലും. അതില്‍ ശങ്കര്‍ - വിക്രം കൂട്ടുകെട്ടില്‍ പിറന്ന ഐ റിലീസ് ആകുകയും മികച്ച അഭിപ്രായങ്ങള്‍ തേടി മുന്നേറുകയും ചെയ്യുന്നു. അടുത്ത ചിത്രം ഗൗതം മേനോന്‍- അജിത്ത് കൂട്ടുകെട്ടില്‍ പിറക്കുന്ന എന്നൈ അറിന്താല്‍ ആണ്.
തമിഴ് സിനിമകള്‍ പലപ്പോഴും ഫാന്‍സിന് വേണ്ടിയുള്ളതായിരിക്കും. എന്നാല്‍ അജിത്ത് നായകനാകുന്ന എന്നെ അറിന്താല്‍ എന്ന ചിത്രം ഫാന്‍സിന് വേണ്ടിയുള്ളതല്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം മേനോന്‍ പറയുന്നത്.

ചിത്രത്തില്‍ അമിതമായി ഒന്നും തന്നെ പ്രതീക്ഷിക്കരുതെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു. എന്നൈ അറിന്താല്‍ ഒരു സിംപിള്‍ സിനിമയാണ്. ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന അജിത്ത് പതിവ് ശൈലികള്‍ ഒന്നും തന്നെയുണ്ടാവില്ല. പക്ക ഗൗതം മേനോന്‍ ചിത്രം.
അത് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം, വിണൈത്താണ്ടി വരുവായ, നീതാനെ എന്‍ പൊന്‍വസന്തം തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ ഗൗതം മേനോന്റെ സിനിമയല്ലെ എന്ന് വരുമ്പോള്‍ എങ്ങിനെ പ്രതീക്ഷിക്കാതിരിക്കും. എന്ത് തന്നെയായാലും ചിത്രം ജനുവരി 29 ന് തിയേറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് എഎം രത്‌നം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











