»   » ശാലു മേനോനെ കുറിച്ച് അപവാദം പറഞ്ഞ സീരിയല്‍ താരത്തിന് ഭര്‍ത്താവ് സജി നായര്‍ നല്‍കിയ മറുപടി

ശാലു മേനോനെ കുറിച്ച് അപവാദം പറഞ്ഞ സീരിയല്‍ താരത്തിന് ഭര്‍ത്താവ് സജി നായര്‍ നല്‍കിയ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

സോളാര്‍ കേസിന്റെ വിവാദങ്ങളില്‍ നിന്നെല്ലാം വിട്ടുമാറി നല്ലൊരു കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ ശാലു മേനോന്‍. സീരിയലും നൃത്തവും ഭര്‍ത്താവ് സജി നായരുടെ പൂര്‍ണ പിന്തുണയോടെ മുന്നോട്ട് കൊണ്ടു പോകുന്നു.

തട്ടിപ്പ് കേസില്‍ വാര്‍ത്തകളില്‍ നിറഞ്ഞ മലയാളത്തിലെ മുന്‍നിര നായികമാര്‍

ശാലു മേനോനുമായുള്ള ബന്ധത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിയ്ക്കാന്‍ പലരും ശ്രമിച്ചിരുന്നു എന്ന് സജി നായര്‍ പറയുന്നു. തങ്ങളുടെ സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നിലെ കഥ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സജി തന്നെ വെളിപ്പെടുത്തുകയുണ്ടായി.

ആദ്യത്തെ കൂടിക്കാഴ്ച

ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. വീട്ടു വിശേഷങ്ങളാണ് ഞങ്ങള്‍ പറയുന്നത്. ശാലു ഏറ്റവും കൂടുതല്‍ പറയുന്നത് നൃത്തത്തെ കുറിച്ചായിരിക്കും

ഗോസിപ്പുകള്‍ പരന്നു

പൊതുവെ സ്ത്രീകളോട് അധികം സംസാരിക്കാറില്ലാത്ത ആളായിരുന്നു ഞാന്‍. ശാലുവിനോടാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. പിന്നീട് ഷൂട്ടിങിനിടയിലെ ഇടവേളകളില്‍ ശാലു എന്റെ കൂടെയായിരിക്കും. അത് ഗോസിപ്പുകള്‍ക്കും കാരണമായി.

അപവാദം പറഞ്ഞ ആള്‍

എറണാകുളത്തെ വില്ലയിലായിരുന്നു സീരിയലിലെ അഭിനേതാക്കള്‍ താമസിച്ചിരുന്നത്. അവിടെ വച്ച് സീരിയലില്‍ ജോലി ചെയ്യുന്ന ഒരാള്‍ ശാലുവിന്റെ പേരില്‍ അപവാദം പറഞ്ഞു പരത്തി. ഞാന്‍ ഇടപ്പെട്ടു. നിങ്ങള്‍ പ്രണയത്തിലാണോ? എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. അതേ എന്ന് ഞാനും മറുപടി കൊടുത്തു. പക്ഷേ ഞങ്ങള്‍ അപ്പോഴും സുഹൃത്തുക്കളായിരുന്നു.

പ്രണയമായപ്പോള്‍

ഞങ്ങള്‍ പ്രണയത്തിലല്ല എന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. പിന്നെപ്പിന്നെ ഞങ്ങളും അത് അംഗീകരിക്കാന്‍ തുടങ്ങി. പതിനൊന്ന് വര്‍ഷങ്ങളായി എനിക്ക് ശാലുവിനെ അറിയാം. ശാലുവുമായി അടുത്തപ്പോള്‍ മുതല്‍ എല്ലാവരും പറയുമായിരുന്നു, നിങ്ങള്‍ തമ്മില്‍ യോജിക്കില്ല എന്ന്.

ജീവിത സഖിയായി

പ്രണയിനി ഇപ്പോള്‍ എന്റെ ജീവിത സഖിയാണ്. 2016 സെപ്റ്റംബറിലാണ് സജി നായരുടെയും ശാലു മേനോന്റെയും വിവാഹ നടന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വളരെ ലളിതമായ വിവാഹ ചടങ്ങുകളിലൂടെ സജി ശാലുവിനെ സ്വന്തമാക്കുകയായിരുന്നു.

അപവാദം പറയരുത് പ്ലീസ്

ശാലുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇപ്പോള്‍ ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. ദയവു ചെയ്ത് ആരും അതിനെ പ്രോത്സാഹിപ്പിക്കരുത്. ശാലു മികച്ചൊരു അഭിനേത്രിയും നര്‍ത്തകിയുമാണ്. അതിനൊക്കെ അപ്പുറം നല്ലൊരു ഭാര്യയും - സജി പറഞ്ഞു.

English summary
Do not spread shameful news about Shalu Menon says her husband Saji Nair

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam