»   »  എന്നെയും സുരേഷ് ഗോപിയെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട എന്ന് മുകേഷ്

എന്നെയും സുരേഷ് ഗോപിയെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട എന്ന് മുകേഷ്

By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ ആരെങ്കിലും തമ്മില്‍ ശത്രുക്കളാകുന്നത് നോക്കിയിരിയ്ക്കുന്നുണ്ട് ചിലര്‍. എന്നാല്‍ തന്നെയും സുരേഷ് ഗോപിയയെും തമ്മിവലടിപ്പിച്ച് ആരും അങ്ങനെ രസിക്കേണ്ടതില്ല എന്ന് മുകേഷ്.

സുരേഷ് ഗോപിയുടെ അറം പറ്റിയ വാക്കോ, ജയസൂര്യ സെറ്റില്‍ കുഴഞ്ഞു വീണു!

മുകേഷും സുരേഷ് ഗോപിയും തമ്മിലുള്ള പ്രശ്‌നം എന്ന് പറയുമ്പോള്‍, അതില്‍ സിനിമയ്ക്കപ്പുറം രാഷ്ട്രീയം കലര്‍ത്താനും ചിലര്‍ ശ്രമിയ്ക്കും. എന്നാല്‍ അത് വേണ്ട എന്ന് മുകേഷ് പറയുന്നു.

പോണ്ടിച്ചേരി രെജിസ്‌ട്രേഷന്‍

പോണ്ടിച്ചേരി രെജിസ്‌ട്രേഷന്‍ കാറുകളാണ് പ്രശ്‌നം. പോണ്ടിച്ചേരി രെജിസ്‌ട്രേഷന്‍ കാറിലൂടെ നടനും എംപിയുമായ സുരേഷ് ഗോപി വിവാദത്തില്‍ പെട്ടു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സുരേഷ് ഗോപി മുകേഷിന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു

സുരേഷ് ഗോപി പറഞ്ഞത്

എന്റെ കാര്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനാണെങ്കില്‍, നിങ്ങളുടെ എം എല്‍ എ മുകേഷിന്റെ കാര്‍ രെജിസ്‌ട്രേഷന്‍ നോക്കൂ എന്നായിരുന്നു വിമര്‍ശിച്ചരോട് സുരേഷ് ഗോപിയുടെ മറുപടി

മുകേഷിന്റെ മറുപടി

ഇതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് എല്‍ ഡി എഫ് എം എല്‍ എയും നടനുമായ മുകേഷ്. ഈ വിഷയത്തില്‍ സുരേഷ് ഗോപിയുമായി തമ്മിലടിയ്ക്കാന്‍ ഇല്ലെന്നാണ് മുകേഷ് പറഞ്ഞത്

അതിവിടെ വിലപ്പോകില്ല

എന്റെ കാറുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇതിനകം വെളിയില്‍ വന്നതാണ്. ഇതേ ചൊല്ലി എന്നെയും സുരേഷ് ഗോപിയെയും തമ്മിലടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല എന്നും മുകേഷ് പറഞ്ഞു. (ഫോട്ടോ കടപ്പാട്; നാന)

മുകേഷിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Do not try to create a fight between us, says Mukesh and Suresh Gopi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam