»   » നിങ്ങള്‍ക്കൊരു സത്യമറിയുമോ.. മഞ്ജുവിന്റെയും കാവ്യയുടെയും ആദ്യ നായകന്‍ ദിലീപല്ല!!

നിങ്ങള്‍ക്കൊരു സത്യമറിയുമോ.. മഞ്ജുവിന്റെയും കാവ്യയുടെയും ആദ്യ നായകന്‍ ദിലീപല്ല!!

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇന്നുള്ള പല മുന്‍നിര നായികമാരുടെയും അരങ്ങേറ്റം ജനപ്രിയ നായകന്‍ ദിലീപിനൊപ്പമാണ്. എന്തിനേറെ പറയുന്നു, ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജുവിന്റെയും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്റെയും ആദ്യ ചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു.

സല്ലാപത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു വാര്യര്‍ ശരിയ്ക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചു

എന്നാല്‍ നിങ്ങള്‍ക്കറിയാമോ, തന്റെ ജീവിതത്തില്‍ നേര്‍പാതിയായിരുന്ന, ഇപ്പോള്‍ ജീവിതത്തിന്റെ നേര്‍പാതിയായ ഈ രണ്ട് നായികമാരെയും ആദ്യ ചിത്രത്തില്‍ ദിലീപിന് സ്വന്തമാക്കാന്‍ പറ്റിയിട്ടില്ല.

മഞ്ജു വാര്യര്‍ - ദിലീപ് - കാവ്യ മാധവന്‍ ത്രികോണ പ്രണയത്തിലെ കൗതുകകരമായ സാമ്യങ്ങള്‍ നോക്കൂ

സല്ലാപത്തില്‍

ദിലീപിന്റെ കരിയര്‍ ബ്രേക്കായിരുന്നു സല്ലാപം. മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയതും ഈ ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപും മഞ്ജുവും പ്രണയത്തിലായതും.

മഞ്ജുവും ദിലീപും ഒന്നിച്ചില്ല

എന്നാല്‍ സല്ലാപം എന്ന ചിത്രത്തില്‍ ദിലീപും മഞ്ജു വാര്യരും ഒന്നിയ്ക്കുന്നില്ല. സിനിമയില്‍ ഉടനീളം മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയമാണ് കാണിയ്ക്കുന്നത് എങ്കിലും, ഒടുവില്‍ മഞ്ജുവിനെ സ്വന്തമാക്കുന്നത് മനോജ് കെ ജയനാണ്.

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍

ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ മാധവന്റെ നായികയായുള്ള അരങ്ങേറ്റമായിരുന്നു ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ. കാവ്യയും ദിലീപും സിനിമയില്‍ ഉടനീളം പ്രണയിച്ചുവെങ്കിലും ദിലീപിന് ഒടുവില്‍ കാവ്യയെ കിട്ടുന്നില്ല.

തലതിരിഞ്ഞുപോയി

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ബിജു മേനോനാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. സംയുക്ത വര്‍മ്മയാണ് ദിലീപിന്റെ നായികയായെത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നേരെ തല തിരിഞ്ഞ് സംഭവിച്ചു. ബിജു മേനോന്‍ സംയുക്തയെയും, ഇപ്പോള്‍ ദിലീപ് കാവ്യയെയും സ്വന്തമാക്കി.

English summary
Do you know, Dileep is not the first hero of Kavya and Manju
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam