»   » തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലാല്‍ ജോസിന് കിട്ടിയ ഒരു ഒന്നൊന്നര പണി

തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലാല്‍ ജോസിന് കിട്ടിയ ഒരു ഒന്നൊന്നര പണി

By: Rohini
Subscribe to Filmibeat Malayalam

ഇക്കാലത്തിനിടെ ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഇത്രയും വൈകിയെങ്കിലും, സംവിധായകന്റെ തൊപ്പി അണിയുന്നതിനൊക്കെ മുന്‍പ് ലാല്‍ ജോസ് ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ദിലീപിന്റെ ശത്രുക്കളെല്ലാം എങ്ങിനെ മോഹന്‍ലാലിന്റെ മിത്രങ്ങളാകുന്നു... ദിലീപിന്റെ സംശയം ??

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രമായ തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലാണ്, അന്ന് സഹസംവിധായകന്‍ പോലുമല്ലാതിരുന്ന ലാല്‍ ജോസ് അഭിനയിച്ചത്. പക്ഷെ ചിത്രം റിലീസായപ്പോഴാണ് തനിക്ക് കിട്ടിയ ഒന്നൊന്നര പണി ലാല്‍ ജോസ് തിരിച്ചറിഞ്ഞത്. ആ കഥ ഇപ്രകാരമാണ്, തുടര്‍ന്ന് വായിക്കാം..

ലാല്‍ജോസിന്റെ കോളേജ് കാലം

ലാല്‍ജോസ് എസ് എന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിയ്ക്കുന്ന കാലത്താണ് ഒറ്റപ്പാലത്ത് തൂവാനത്തുമ്പികളുടെ ഷൂട്ടിങ് നടക്കുന്നത്. ഉച്ചയ്ക്ക് ക്ലാസില്ലാത്ത ദിവസങ്ങളില്‍ ലാല്‍ ജോസ് ഒറ്റപ്പാലത്ത് രാഗം സ്റ്റുഡിയോയില്‍ ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റിങും പഠിക്കുന്നുണ്ടായിരുന്നു.

ലൊക്കേഷനിലെത്തിയത്

തൂവാനത്തുമ്പികളുടെ ഷൂട്ടിങ് നടക്കുന്നുണ്ട് എന്നും ലൊക്കേഷനില്‍ പത്മരാജനും മോഹന്‍ലാലും സുമലതയും ഉണ്ടെന്ന് അറിഞ്ഞ ലാല്‍ ജോസ്, സ്റ്റുഡിയോയില്‍ വയ്ക്കാന്‍ താരങ്ങളുടെ ഒരു ഫോട്ടോ പിടക്കണമെന്ന ഉദ്ദേശത്തില്‍ ക്യാമറമാനെയും കൂട്ടി പുറപ്പെട്ടു.

ലാല്‍ ജോസ് അഭിനയിച്ചു

റെയില്‍വെ സ്‌റ്റേഷിനിലാണ് ഷൂട്ടിങ് നടക്കുന്നത്. മോഹന്‍ലാല്‍ ആരെയോ തിരഞ്ഞ് റെയില്‍വെ സ്‌റ്റേഷനിലൂടെ ഓടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ആ സമയത്താണ് ക്യാമറയുടെ ബാഗുമായി ലാല്‍ ജോസിന്റെ വരവ്. ഇത് കണ്ട സഹസംവിധായകന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന ഒരാളായി ലാല്‍ ജോസിനെ പിടിച്ചു നിര്‍ത്തി. മോഹന്‍ലാല്‍ കടന്ന് പോകുമ്പോള്‍ ലാല്‍ ജോസിന്റെ തോളത്ത് പിടിച്ച് ദൂരത്തേക്ക് നോക്കുന്നതാണ് സീന്‍.

ലാല്‍ ജോസ് എല്ലാവര്‍ക്കും എഴുതി

ആ രംഗം കഴിഞ്ഞതും ലാല്‍ ജോസിന് സന്തോഷം കൊണ്ട് പൊറുതിയില്ലാതെയായി. അപ്പോള്‍ തന്നെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലാല്‍ ജോസ് കത്തെഴുതി. തൂവാനത്തുമ്പികള്‍ എന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്നും മഞ്ഞ ഷര്‍ട്ടാണ് എന്റെ വേഷം എന്നും ലാലേട്ടന്‍ എന്നെ തൊടുന്നുണ്ട് എന്നും പറഞ്ഞുകൊണ്ടായിരുന്നു എഴുത്ത്.

കിട്ടിയ പണി

എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോഴാണ് പണി കിട്ടിയ കാര്യം ലാല്‍ ജോസ് തിരിച്ചറിഞ്ഞത്. ലാല്‍ തന്റെ തോളില്‍ പിടിച്ചു നില്‍ക്കുന്ന ആ രംഗം സിനിമയില്‍ ഇല്ല. ഷൂട്ട് ചെയ്യാന്‍ പോകുന്ന രംഗത്തിന്റെ റിഹേഴ്‌സലായിരുന്നു അന്നവിടെ നടന്നത് എന്ന് പിന്നീടാണ് ലാല്‍ ജോസിന് മനസ്സിലായത്.

English summary
Do you know Lal Jose acted with Mohanlal in Thoovanathumbikal
Please Wait while comments are loading...

Malayalam Photos

Go to : More Photos