മോഹന്‍ലാല്‍ ആദ്യമായി പാടി അഭിനയിച്ച പാട്ട് കേള്‍ക്കണോ
മലയാളത്തില്‍ സകലകലാ വല്ലഭനാണ് മോഹന്‍ലാല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഡാന്‍സ്, പാട്ട്, അഭിനയം തുടങ്ങിയ കലാപരമായ എല്ലാ മേഖലയും ലാല്‍ അനായാസം തന്റേതാക്കും.
മുപ്പതിലധികം സിനിമകളില്‍ മോഹന്‍ലാല്‍ പാടി അഭിനയിച്ചിട്ടുണ്ട്. 'റണ്‍ ബേബി റണ്ണി'ല്‍ പാടിയ 'ആറ്റുമണല്‍ പായലാ'ണ് ഒടുവില്‍ ഹിറ്റായ പാട്ട്. അമല പോളിനൊപ്പം അഭിനയിച്ച് മോഹന്‍ലാല്‍ പാടിയ പാട്ട് കേരളത്തിലെ കൊച്ചുകുട്ടികളുടെ നാവിന്‍ തുമ്പില്‍ പോലും അലിഞ്ഞു ചേര്‍ന്നു.

എന്നാല്‍ നമ്മുടെ മോഹന്‍ലാല്‍ ആദ്യമായി പാടിയ പാട്ടേതാകും എന്ന ചോദ്യത്തിന് ലാല്‍ ഫാന്‍സ് പോലും ഒന്ന് നെറ്റി ചുളിക്കും. 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിന് വേണ്ടിയാണ് ലാല്‍ ആദ്യമായി പാടിയത്.
'നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്...' എന്ന് തുടങ്ങുന്ന പാട്ടാണ് മോഹന്‍ലാല്‍ ആദ്യമായി പാടി അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം മാള അരവിന്ദും പാടുന്നുണ്ട്.
ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ടിന് വരികളെഴുതിയത് ചുനക്കര രാമന്‍ കുട്ടിയും കല അടൂരും ചേര്‍ന്നാണ്. 1985 ല്‍ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സാജനാണ്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടി, റഹ്മാന്‍, നദിയ മൊയ്തു, മേനക തുടങ്ങി അന്നത്തെ സൂപ്പര്‍സ്റ്റാറുകളെല്ലാം അണി നിരന്നിട്ടുണ്ട്.


Click it and Unblock the Notifications