»   » ദുല്‍ഖര്‍ സല്‍മാനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്, എന്താ കാര്യം ?

ദുല്‍ഖര്‍ സല്‍മാനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്, എന്താ കാര്യം ?

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ലോകത്ത് എത്തിയത് എങ്കിലും ഒരിടത്ത് പോലും വാപ്പച്ചിയുടെ പേര് ഉപയോഗിച്ച് മുന്നോട്ട് പോകാന്‍ ദുല്‍ഖര്‍ ശ്രമിച്ചിട്ടില്ല. വലിയ വലിയ സംവിധായകര്‍ പോലും അവസരം നല്‍കി വിളിച്ചിട്ടും ഒരു പുതുമുഖ സംവിധായകനൊപ്പമാണ് ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചത്.

സിനിമയില്‍ വരുന്നതിന് മുന്‍പേ ദുല്‍ഖറിനെ പെണ്ണ് കെട്ടിക്കാന്‍ കാരണം, മമ്മൂട്ടി വെളിപ്പെടുത്തുന്നു

തുടര്‍ന്നിങ്ങോട്ട് ഓരോ സ്‌റ്റെപ്പും ശ്രദ്ധയോടെ എടുത്ത് വച്ചുകൊണ്ടാണ് ദുല്‍ഖര്‍ മുന്നേരിയത്. ഓ കാതല്‍ കണ്മണി എന്ന തമിഴ് ചിത്രത്തിലൂടെ ബോളിവുഡില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ വരെ ദുല്‍ഖര്‍ ആരാധകരായി. ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാറായ രജനികാന്തും പറയുന്നു, ഞാന്‍ ദുല്‍ഖര്‍ ഫാനാണെന്ന്

മലയാളത്തില്‍ ഇഷ്ടം

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ മലയാളത്തിലെ യുവ താരങ്ങളെ വളരെ ഇഷ്ടമാണ് എന്ന് രജനികാന്ത് പറയുന്നു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രജനി തനിക്ക് ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ച് പറഞ്ഞത്.

പ്രത്യേക ഇഷ്ടം ദുല്‍ഖറിനോട്

ദുല്‍ഖറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന് സ്റ്റൈല്‍ മന്നന്‍ പറയുന്നു. അത് മമ്മൂട്ടിയോടുള്ള അടുപ്പം കൊണ്ടാവാം എന്നാണ് രജനികാന്ത് പറഞ്ഞത്. ഇത് കേട്ട് ആവേശ ഭരിതരായിരിയ്ക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍

മമ്മൂട്ടിയുമായുള്ള ബന്ധം

രണ്ട് ഇന്റസ്ട്രിയിലെ സൂപ്പര്‍ താരങ്ങള്‍ എന്നതിനപ്പുറമൊരു സൗഹൃദ ബന്ധം മമ്മൂട്ടിയും രജനികാന്തും തമ്മിലുണ്ട്. ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി എന്നും തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റാണ്. തമിഴ്‌നാടിനപ്പുറവും ദളപതിയുടെ വിജയം ആഘോഷിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സ്വന്തമായി വളര്‍ന്ന നടന്‍

മമ്മൂട്ടി എന്ന മഹാ നടന്റെ പേര് കൂടെയുണ്ടെങ്കിലും ദുല്‍ഖര്‍ വളര്‍ന്നത് സ്വന്തം കഴിവ് കൊണ്ടാണ്. ഒരിടത്തും മമ്മൂട്ടിയുടെ സ്റ്റാര്‍ഡം കൊണ്ട് ശ്രദ്ധിക്കപ്പെടാന്‍ ഡിക്യു ശ്രമിച്ചിട്ടില്ല. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രമാണ് ദുല്‍ഖറിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. ചാര്‍ലി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തു.

അഞ്ച് വര്‍ഷം, 20 സിനിമകള്‍

2012 ല്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം. 2017 ല്‍ പുറത്തിറങ്ങിയ സിഐഎ വരെ 20 സിനിമകള്‍ ഇതുവരെ പൂര്‍ത്തിയാക്കി. അതില്‍ രണ്ട് ചിത്രങ്ങള്‍ (വായ് മൂടി പേസുവോം, ഓകെ കണ്‍മണി) തമിഴിലാണ്.

പുതിയ സിനിമകള്‍

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിക്യു പൂര്‍ത്തിയാക്കി. ലാല്‍ ജോസിന്റെ ഭയങ്കര കാമുകനാണ് അടുത്ത ചിത്രം. മഹാനദി എന്ന ദ്വിഭാഷ ചിത്രത്തിലൂടെ ഈ വര്‍ഷം താരം തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കും. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ജെമിനി ഗണേഷായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്.

English summary
Do you know Rajinikanth also a Dulquer Salmaan fan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam