ഉപ്പും മുളകിലും മാത്രമല്ല കരിക്കിലുമുണ്ട് രണ്ട് സഹോദരങ്ങള്‍! ആരൊക്കെയാണ് അവരെന്നറിയുമോ? കാണൂ!

സൂപ്പര്‍ഹിറ്റ് വെബ് സീരീസായ കരിക്കിനെക്കുറിച്ച് അറിയാത്തവര്‍ വിരളമാണ്. വ്യത്യസ്തമായ സംഭവങ്ങളുമായാണ് ഓരോ എപ്പിസോഡും എത്തുന്നത്. കരിക്കിലെ കഥാപാത്രങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ വെബ് സീരീസിനെ. പ്രേക്ഷകരെ വെറുപ്പിക്കാത്ത തരത്തിലുള്ള അവതരണം തന്നെയാണ് ഇവരുടെ പ്രത്യേകത. അധികം വലിച്ച് നീട്ടാതെ വളരെ ലളിതമായാണ് ഓരോ എപ്പിസോഡും എത്തുന്നത്. കാഴ്ചക്കാരുടെ പള്‍സറിഞ്ഞുള്ള മേക്കിംഗാണ് മറ്റൊരു പ്രത്യേകത. കരിക്കിലെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ അറിയാനായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അത്തരത്തിലുള്ളൊരു കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

യഥാര്‍ത്ഥ ജീവിതത്തിലെ സഹോദരങ്ങള്‍ ഓണ്‍സ്‌ക്രീനില്‍ ഒരുമിച്ചെത്തുമ്പോഴൊക്കെ മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. സിനിമയിലും ടെലിവിഷനിലുമൊക്കെ ഇത്തരത്തില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കുവെക്കുന്ന സഹോദരങ്ങളുണ്ട്. ഇന്ദ്രജിത്തും പൃഥ്വിരാജും മാത്രമല്ല ഉപ്പും മുളകിലുമുണ്ട് രണ്ട് സഹോദരങ്ങള്‍. ബാലുവായെത്തുന്ന ബിജു സോപാനത്തിന്‍രെ യഥാര്‍ത്ഥ സഹോദരനായ ബിനോജാണ് സുരേന്ദ്രനെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കരിക്കിലും രണ്ട് സഹോദരങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരവുമായെത്തിയത്. കരിക്കിലെ യഥാര്‍ത്ഥ സഹോദരങ്ങളെക്കുറിച്ച് എത്ര പേര്‍ക്കറിയാമെന്ന ചോദ്യവുമായുള്ള പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Karikku

ശംഭുവും ലോലന്റെ ചേട്ടനും റിയല്‍ ലൈഫില്‍ സഹോദരങ്ങളാണെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ആനന്ദ് മാത്യൂസാണ് ശംഭുവിനെ അവതരിപ്പിക്കുന്നത്. ലോലന്റെ ചേട്ടനായാണ് ഉണ്ണി മാത്യൂസ് എത്തിയത്. എഴുത്തുകാരനായ പിഎഫ് മാത്യൂസിന്റെ മക്കളാണ് ഇവര്‍. ഇടയ്ക്ക് വെച്ചാണ് ലോലന്റെ ചേട്ടന്‍ രംഗപ്രവേശം ചെയ്തത്. ലോലന്‍, ശംഭു, ഷിബു, ബ്രിട്ടോ തുടങ്ങിയവരാണ് കരിക്കിലെ സ്ഥിരം കഥാപാത്രങ്ങള്‍. സാഹചര്യം മാറുന്നതിനനുസരിച്ച് പുതിയ രൂപഭാവത്തിലാണ് ഇവരെത്താറുള്ളത്. സ്വഭാവികത നിറഞ്ഞ അഭിനയവുമാണ് ഓരോ കഥാപാത്രവും എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X