»   » പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മേരിയുടെ അപ്പന്റെ പേരും ജോര്‍ജ്ജ്, മേരിയുടെ പിന്നാലെ നടക്കുന്ന നായകനും ജോര്‍ജ്ജ്, മേരി പ്രേമിക്കുന്നതും ജോര്‍ജ്ജ്. പക്ഷെ നാട്ടിലെ കോഴികളില്‍ നിന്നെല്ലാം മകളെ രക്ഷിക്കുന്ന മേരിയുടെ അപ്പന്‍ ജോര്‍ജ്ജിനെ, കോയയുടെയും ശംഭുവിന്റെയും ഭാഷയില്‍ പറഞ്ഞാല്‍ അവളുടെ തന്തയ്ക്ക് ഹിറ്റ്‌ലറിന്റെ പരിവേഷമായിരുന്നു ചിത്രത്തില്‍.

വളരെ കുറച്ച് വേഷങ്ങളില്‍ മാത്രമേ എത്തിയിട്ടുള്ളൂവെങ്കിലും പ്രേമത്തില്‍ മേരിയുടെ അപ്പനായെത്തിയ കൊച്ചിക്കാരന്‍ ഫ്രാങ്കോ ഡേവസ് മഞ്ഞിലയുടെ വേഷം വളരെ ശ്രദ്ധിക്കപ്പെട്ടു. പ്രേമത്തില്‍ മാത്രമല്ല, അല്‍ഫോണ്‍സിന്റെ ആദ്യ ചിത്രമായ നേരത്തിലും ഫ്രാങ്കോ അഭിനയിച്ചിട്ടുണ്ട്.


പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

അഭിനയത്തോട് താത്പര്യം തോന്നിയ ഫ്രാങ്കോയും കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് മലയാള നാടക സംഘം തുടങ്ങിയിരുന്നു. ഇതിന്റെ ആഭിമുഖ്യത്തില്‍ 'യോന പ്രവാചകന്‍' എന്ന നാടകം അവതരിപ്പിച്ചു. പിന്നീട് 'സെന്റര്‍ ഫോര്‍ കണ്ടപററി ആര്‍ട്ട്‌സ്'' എന്ന സംഘം തുടങ്ങി. ഇതിന്റെ നേതൃത്വത്തില്‍ സന്തോഷ് കീഴാറ്റൂറിന്റെ 'പെണ്‍നടന്‍', ബഷീര്‍ സ്മൃതിയായി 'ഇമ്മിണി ബല്യ ഒന്ന്'എന്നിവയും സംഘടിപ്പിച്ചു.


പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ഫ്രാങ്കോയുടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. ക്ലൈമാക്‌സില്‍ ഓട്ടോ തട്ടി മരിച്ച വട്ടിരാജയുടെ മൃതദേഹം ആശുപത്രിയില്‍ എത്തുമ്പോള്‍ പള്‍സ് നോക്കി 'ഹി ഈസ് നോ മോര്‍' എന്നു പറയാന്‍ വേണ്ടി മാത്രം വന്ന കഥാപാത്രമായിരുന്നു അത്.


പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

നേരം ഷൂട്ടിങ് നടക്കുന്ന അതേ വര്‍ഷം തന്നെ ഫ്രാങ്കോ 'കര്‍മ്മകാര്‍ട്ടല്‍' എന്ന കേരളത്തിലെ ആദ്യ ഇന്‍ഡി സിനിമയും ചെയ്തു. കോപ്പന്‍ ഹേഗനില്‍ സിനിമപഠിക്കുന്ന കൊച്ചിക്കാരനായ വിനോദ് ഭരതനായിരുന്നു സംവിധായകന്‍. വിനയ് ഫോര്‍ട്ടും ജിനു ജോസഫും നായകന്മാരായെത്തിയ ചിത്രത്തില്‍ ഫ്രാങ്കോ എന്ന ഗ്യാങ്‌സ്റ്റര്‍ ആയിട്ടാണ് നടനെത്തിയത്


പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ഫ്രാങ്കോ ചെയ്തിട്ടുണ്ട്.


പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം. ഒരു നടനെന്ന നിലയില്‍ ആളുകള്‍ കൂടുതല്‍ തിരിച്ചറിഞ്ഞത് പ്രേമത്തിന് ശേഷമാണെന്ന് ഫ്രാങ്കോ പറയുന്നു.


പ്രേമത്തിലെ 'കോഴി'കള്‍ ഭയന്ന മേരിയുടെ തന്തയെ അറിയാമോ?

ആന്തോളജി മാതൃകയിലുള്ള ആനമയില്‍ ഒട്ടകം എന്ന ചിത്രത്തിലാണ് ഫ്രാങ്കോ ഇപ്പോള്‍ അഭിനയിക്കുന്നത്.വിവരങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി

English summary
Do you know who is Mary's Father in Premam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam