»   » 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെ അഭിനയിച്ച ബാലതാരത്തിന്റെ മകള്‍ ഇന്ന് മമ്മൂട്ടിയുടെ സിനിമയില്‍!

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെ അഭിനയിച്ച ബാലതാരത്തിന്റെ മകള്‍ ഇന്ന് മമ്മൂട്ടിയുടെ സിനിമയില്‍!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രായത്തെ കൂസാതെയുള്ള മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. മെഗാസ്റ്റാറിന്റെ മകളായി അഭിനയിച്ച പല നായികമാരും പില്‍ക്കാലത്ത് കാമുകിയായും ഭാര്യയായും അഭിനയിച്ചതൊക്കെ നമ്മള്‍ കണ്ടു. മലയാളത്തിന്റെ പ്രിയ നടി മീന മെഗാസ്റ്റാറിന്റെ മകളായും ഭാര്യയായും കാമുകിയായും ഒടുവില്‍ ബാല്യകാല സഖി എന്ന ചിത്രത്തില്‍ അമ്മയായും വേഷമിട്ടത് കൗതുകമായിരുന്നു.

സുചിത്ര തമിഴ് നായികമാരുടെ നഗ്നചിത്രങ്ങള്‍ ലീക്ക് ചെയ്യുന്നതിന് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെന്താ ?


ഇവിടെയിതാ വീണ്ടും ചരിത്രമാവര്‍ത്തിയ്ക്കുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ബാലതാരത്തിന്റെ മകള്‍ ഇന്ന് മമ്മൂട്ടിയുടെ സിനിമയില്‍. ഹനീഫറ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് അത്തരമൊരു കൗതുകം സംഭവിയ്ക്കുന്നത്.


പഴയ സുഹൃത്തിനെ മമ്മൂട്ടി അപ്രതീക്ഷിതമായി കണ്ടപ്പോള്‍... പക്ഷെ ആ സുഹൃത്തിനെ കണ്ടാല്‍...


മീനാക്ഷി മഹേഷ്

മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ നോക്കൂ. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മീനാക്ഷി മഹേഷാണിത്. മഹേഷിന്റെ മകള്‍.. ആരാണ് മഹേഷ്?


അച്ഛന്‍ മഹേഷ്

അതെ, ഈ ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കാണുന്നത് മീനാക്ഷിയുടെ അച്ഛന്‍ മഹേഷാണ്. 1982 ല്‍ കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിനൊപ്പം മഹേഷ് അഭിനയിച്ചിട്ടുണ്ട്.


മീനാക്ഷിയുടെ കുടുംബം

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയ്‌ക്കൊപ്പം ബാലതാരമായി അഭിനയിച്ച മഹേഷ് ഇന്ന് ഇതാ ഈ രൂപത്തിലാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം മീനാക്ഷിയും.


മീനാക്ഷി നായികയാകുമോ?

ഇനി മീനാക്ഷി മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചാലും അത്ഭുതപ്പെടാനൊന്നും ഇല്ല. തന്റെ ഇഷ്ടതാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് മീനാക്ഷി പറയുന്നു.
English summary
Do you Know who is Meenakshi Mahesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X