മലയാളത്തിലെ ഡിക്യു ആരെന്നറിയുമോ?

By Nirmal Balakrishnan

ഡി ക്യു. ഇതാണ് ദുല്‍ക്കര്‍ സല്‍മാന്റെ പുതിയ വിളിപ്പേര്. ഇതുവരെ ചാലു എന്നുവിളിച്ചവരെല്ലാം ഇപ്പോള്‍ ഡി ക്യു എന്നാണു വിളിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസ് ചെയ്തതോടെയാണ് സുഹൃത്തുക്കള്‍ ഡിക്യു എന്നുവിളിക്കാന്‍ തുടങ്ങിയത്. ഞാന്‍ എന്ന രഞ്ജിത്ത് ചിത്രം കൂടി റിലീസ് ചെയ്തതോടെ സെറ്റിലെല്ലാവരും ഡിക്യു എന്നാക്കി വിളി. അതോടെ ചാലു എന്നുവിളിക്കുന്നവര്‍ വളരെ അടുത്തുള്ളവര്‍ മാത്രമായി. ഇപ്പോള്‍ പ്രേക്ഷകരും ഡിക്യു എന്നു വിളിച്ചു തുടങ്ങി.

രണ്ടു പ്രണയചിത്രങ്ങളാണ് ഡിക്യുവില്‍ നിന്ന് പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്നത്. ജുനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ലവ്, മണിരത്‌നത്തിന്റെ ഒ.കെ കണ്‍മണി. രണ്ടിലും നായിക നിത്യമേനോന്‍ തന്നെ. ഉസ്താദ് ഹോട്ടലില്‍ ഗംഭീര വിജയം നേടിയ കൂട്ടുകെട്ടായിരുന്നു നിത്യയുടെത്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിത്യയുണ്ടായിരുന്നെങ്കിലും അതില്‍ ഫഹദിന്റെ നായികയായിട്ടായിരുന്നു.

dulquar

കേരളത്തിലങ്ങോളമിങ്ങോളം 100 ഡെയ്‌സ് ലവിന്റെ വ്യത്യസ്ത പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. 20ന് ആണ് ചിത്രം തിയറ്ററിലെത്തുന്നതെങ്കിലും പോസ്റ്ററുകള്‍ വഴി വേണ്ടത്ര പ്രചാരണം ലഭിച്ചു. ഓണ്‍ലൈന്‍ ടീസറിനും ഗംഭീര സ്വീകരണമാണ്.

ഏതായാലും ദുല്‍ക്കറിന്റെ കരിയര്‍ വലിയൊരു ടേണിങ് പോയിന്റിലാണു നില്‍ക്കുന്നത്. രണ്ടുപ്രണയ ചിത്രങ്ങളും വിജയിച്ചാല്‍ മലയാളത്തിലെ പ്രണയനായകന്‍ എന്ന പേര് യുവതാരങ്ങളില്‍ ദുല്‍ക്കറിനു ലഭിക്കും. പൃഥ്വിരാജ്, ദുല്‍ക്കര്‍, നിവിന്‍ പോളി എന്നിവര്‍ക്കൊന്നും ലഭിക്കാത്തൊരു സ്വീകരണമായിരിക്കും ഇതോടെ ഡിക്യുവിനു ലഭിക്കാന്‍ പോകുന്നത്. അലൈപായുതേയുടെ അതേപാറ്റേണിലാണ് മണിരത്‌നം ഓ കാതല്‍ കണ്‍മണി എന്ന ഒ.കെ. കണ്‍മണിയൊരുക്കുന്നത്. 2014 നിവിന്‍ പോളിയുടെതായിരുന്നെങ്കില്‍ 2015 ദുല്‍ക്കറിന്റെതായിരിക്കും എന്നുറപ്പാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X