twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    By Aswini
    |

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് - കൊമേര്‍ഷ്യല്‍ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമൊക്കെ മുഖ്യ വേഷത്തിലെത്തിയ ചിത്രം. പിന്നീട് പല ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

    മനോരോഗത്തെയും മന്ത്രവാദത്തെയും കൂട്ടിക്കുഴച്ച ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. എന്നാല്‍ ഈ ക്ലൈമാക്‌സ് സംവിധായകന്റെയോ എഴുത്തുകാരന്റെയോ ചിന്തയല്ല. തന്റെ ആത്മകഥയില്‍ ഫാസില്‍ ആ സത്യം വെളിപ്പെടുത്തി.

    Also Read: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...Also Read: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

    ക്ലൈമാക്‌സ്

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    ഗംഗ (ശോഭന), നാഗവല്ലിയുടെ കഥാപാത്രത്തിലേക്ക് രൂപാന്തരം പ്രാപിക്കുമ്പോള്‍ തന്റെ ഭര്‍ത്താവ് നകുലന്‍ (സുരേഷ് ഗോപി), പഴയ ക്രൂരനായ ആ കാരണവരാണ്. അയല്‍ക്കാരനായ മഹാദേവന്‍ (ശ്രീധര്‍) രാമനാഥനായും മാറുന്നു. ആക്രമ സംഭവങ്ങളുടെ ഉറവിടം കൃത്യമായി തിരിച്ചറിഞ്ഞ സണ്ണി (മോഹന്‍ലാല്‍), ക്രൂരനായ തമ്പിയെ കൊല്ലാനനുവദിച്ചാല്‍ ഗംഗയുടെ ശരീരത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് നാഗവല്ലിയെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹം നകുലനെ ആ പഴയ കാരണവരായി വേഷമിടീക്കുന്നു. നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍, തന്ത്രപൂര്‍വം നകുലനു പകരം കാരണവരുടെ ഒരു പാവയെ മാറ്റിവെച്ച് നാഗവല്ലിക്ക് അവളുടെ സങ്കല്‍പ്പത്തിലുള്ള ശത്രുവിനെ വധിക്കാനവസരം നല്‍കുന്നു. താന്‍ പ്രതികാരം ചെയ്തുവെന്ന് ഗംഗയിലുള്ള നാഗവല്ലിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഗംഗയെ തന്റെ ഈ മാനസിക നിലയില്‍ നിന്ന് മോചിപ്പിക്കുന്നതാണ് കഥയുടെ അന്ത്യം.

    പശ്ചാത്തലം

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    എന്തിന് അപ്പോള്‍ തിലകനെ വിളിച്ചുവരുത്തി മന്ത്രക്കളം ഒരുക്കി എന്ന ചോദ്യത്തിനും പ്രസക്തിയില്ല. കുഞ്ഞുന്നാളില്‍ മുത്തശ്ശിയില്‍ നിന്നും പഴങ്കഥകളും യക്ഷിക്കഥകളും കേട്ട് വളര്‍ന്ന ഗംഗ അത്തരമൊരു അന്തരീക്ഷത്തെ വിശ്വസിക്കുന്നു.

    മൂന്ന് വര്‍ഷം

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    മൂന്ന് വര്‍ഷത്തോളം ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അഭിനേതാക്കളെ നിശ്ചയിച്ചിരുന്നുവെങ്കിലും പല കാര്യത്തിലും ആശയക്കുഴപ്പം നീങ്ങിരുന്നില്ല. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്‌സ്. ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നതിന് ഫാസിലും മധു മുട്ടത്തിനും ഒരു പിടിയുമുണ്ടായിരുന്നില്ല.

    ക്ലൈമാക്‌സിലെ ആശയക്കുഴപ്പം

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    സണ്ണിയെന്ന മനോരോഗ വിദഗ്ദനെ മാത്രം ആശ്രയിച്ചാല്‍ അതിന് സണ്ണി എന്തിന്. മറ്റേത് മനോരോഗ വിഗദ്‌നും അയാല്‍ പോരെ എന്ന ചോദ്യം വന്നു. മനോരോഗ ചികിത്സയുടെ തന്നെ മറ്റൊരു രൂപമായ മന്ത്രവാദ അന്തരീക്ഷം പലരും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ഉപയോഗിച്ച് വെറും അന്ധവിശ്വാസം എന്ന നിലയിലേക്ക് താഴ്ന്ന് പോകുകയും ചെയ്യും. പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗനിവാരണം എല്ലാ വിഭാഗവും അംഗീകരിക്കുന്ന ഒന്നാവണം എന്നിടത്ത് സംവിധായകനും എഴുത്തുകാരനും വഴിമുട്ടി.

    സുരേഷ് ഗോപിയുടെ വരവ്

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    അപ്പോഴാണ് സുരേഷ് ഗോപിയുടെ വരവ്. കഥ എവിടെ വരെയായി സിനിമ എന്ന് തുടങ്ങും എന്നൊക്കെ അറിയാനായിരുന്നു സുരേഷ് ഗോപി ആലപ്പുഴയില്‍ ഫാസിലിനെ കാണാന്‍ എത്തിയത്. പതിവുപോലെ സംസാരം തുടങ്ങി. ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പോകാനായപ്പോള്‍ വീണ്ടും സിനിമയിലേക്കെത്തി. തമാശപോലെ ഫാസില്‍ തന്നെ വിഷമിപ്പിയ്ക്കുന്ന ക്ലൈമാക്‌സിന്റെ കാര്യം സുരേഷ് ഗോപിയോട് സൂചിപ്പിച്ചു.

    സുരേഷ് ഗോപിയുടെ നിര്‍ദ്ദേശം

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    പെട്ടന്നാണ് സുരേഷ് ഗോപിയുടെ മറുപടി വന്നത്. അദ്ദേഹം എഴുന്നേറ്റ് നിന്ന് രണ്ട് കൈയ്യും നെഞ്ചിന്റെ ഭാഗത്ത് വച്ച് ഒരു കറക്കം കറക്കി. എന്നിട്ട് പറഞ്ഞു 'പലകയില്‍ അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ'

    ഫാസില്‍ പറയുന്നു

    മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?

    'തലച്ചോറ് അതേറ്റ് വാങ്ങിയപ്പോള്‍, അകന്ന് പോകുന്ന ആ കാറും നോക്കി ഞാന്‍ ചിന്തിച്ചുപോയി, എത്ര നിസ്സാരനാണ് ഞാന്‍. എത്ര നിസ്സാരന്‍. ആ പോയ ആള്‍ ഇട്ടിട്ടു പോയ മന്ത്രിത്തിന്റെ വില എത്രയാ. പറയാന്‍ പറ്റുമോ. അളക്കാന്‍ പറ്റുമോ. ഞാന്‍ നന്ദി പറഞ്ഞു, എല്ലാറ്റിനും, എല്ലാവരോടും' ഫാസില്‍ ആത്മകഥയില്‍ എഴുതി

    English summary
    Do you know who suggest the climax of Manichitrathazhu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X