twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീതയെ ഓര്‍മയുണ്ടോ, ചിന്താവിഷ്ടയായ സംഗീതയെ

    By Aswathi
    |

    സംഗീതയെ ഓര്‍മയുണ്ടോ എന്ന് ചോദിച്ചാല്‍ പലരും ഒന്ന് നെറ്റി ചുളിക്കും. എന്നാല്‍ ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍മയുണ്ടോ എന്ന് ചോദിച്ചാലോ. ഒരു കാലഘട്ടത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിച്ച് പ്രേക്ഷകര്‍ക്കുമുന്നിലെത്തി, അവരുടെ പ്രിയപ്പെട്ടവളായി മാറിയ ശ്യാമളയെ അവതരിപ്പിച്ച സംഗീതയെ അത്രപെട്ടന്ന് മറക്കാന്‍ ഒക്കുമോ.

    ബാലതാരമായി വെള്ളിത്തിരയിലെത്തി മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒത്തിരി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സംഗീതയെ വെള്ളിത്തിരയില്‍ ഇപ്പോളധികം കാണാറില്ല.

    വിവാഹത്തിന് ശേഷവും അഭിനയം തുടര്‍ന്ന സംഗീത രണ്ട് വര്‍ഷമായി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ്. വിജയന്റെ ശ്യാമളയല്ല, ഛായഗ്രഹകനായ ശരവണന്റെ സംഗീതയാണിപ്പോള്‍ ഈ ആദ്യകാല നായിക.

    സംഗീത

    ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുന്നുണ്ടോ

    തമിഴ്, മലയാളം സിനിമാ ഇന്റസ്ട്രിയിലാണ് സംഗീത തിളങ്ങിയത്. തൊണ്ണൂറുകളില്‍ തിരക്കുള്ള നടിമാരിലൊരാളായിരുന്ന സംഗീതയും

    ബാലതാരമായി തുടക്കം

    ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുന്നുണ്ടോ

    1978 ല്‍ പുറത്തിറങ്ങിയ 'സ്‌നേഹിക്കാന്‍ ഒരു പെണ്ണ്' എന്ന മലയാള ചിത്രത്തില്‍ ബാലതാരമായാണ് സംഗീതയുടെ തുടക്കം

    മലയാള സിനിമയില്‍

    ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുന്നുണ്ടോ

    മഞ്ജുവില്‍ തുടങ്ങി, വാര്‍ത്ത, എന്നെന്നും കുട്ടേട്ടന്‍, കടിഞ്ഞൂല്‍ കല്യാണം, നാടോടി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വോപാനം, അക്ഷരം, കാറ്റൊത്തൊരു പെണ്‍പൂവ്, മന്ത്രികുമാരന്‍, വാഴുന്നോര്‍, സാഫല്യം, കനല്‍കിരീടം, പകല്‍പൂരം അങ്ങനെ നീളുന്നു സംഗീതയുടെ മലയാള സിനിമകള്‍

    ചിന്താവിഷ്ടയായ ശ്യാമള

    ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുന്നുണ്ടോ

    എത്രയെത്ര ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്താലും മലയാളികള്‍ എന്നും സംഗീതയെ ഓര്‍ക്കുന്നത് ചിന്താവിഷ്ടയായ ശ്യാമളയിലൂടെയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് 98ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ചു

    തമിഴ് ചിത്രങ്ങളില്‍

    ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുന്നുണ്ടോ

    മലയാളം പോലെ തന്നെ സംഗീത തമിഴിലും തിളങ്ങിയിട്ടുണ്ട്. വാഴ്ന്തു കാട്ടുവോം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നീട്, ശാമുണ്ടി, മഹാനദി, എല്ലാമെ എന്‍ രസന്താന്‍, സീതനം, അലക്‌സാണ്ടര്‍, കാലം മാറിപോച്ച്, വല്ലാള്‍, പൊങ്കലോ പൊങ്കല്‍ തുടങ്ങി ഒഥത്ിരി തമിഴ് ചിത്രങ്ങളിലും സംഗീത വേഷമിട്ടു

    പൂവേ ഉണക്കാകെ

    ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുന്നുണ്ടോ

    വിജയ് നായകനായ 'പൂവെ ഉണക്കാകെ' എന്ന ചിത്രത്തിലെ അഭിനയമാണ് തമിഴ് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയം. സംഗീത ഇപ്പോഴും തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്നത് പൂവെ ഉണക്കാകെ എന്ന ചിത്രത്തിലെ നടിയെന്ന നിലയിലാണ്.

    കുടുംബം

    ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുന്നുണ്ടോ

    ഛായാഗ്രഹകനായ ശരവണനാണ് സംഗീതയുടെ ഭര്‍ത്താവ്. ശരവണന്‍ ആദ്യമായി സംവിധാനം ചെയ്ത ശിലമ്പാട്ടം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംഗീതയായിരുന്നു. സായി തേജാശ്വിനി എന്നാണ് ഏകമകളുടെ പേര്‌

    English summary
    Do you remember actress Sangita
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X