ഡബിള്‍ ബാരലിനെക്കുറിച്ച് അറിയേണ്ടേ?
ഡബിള്‍ ബാരല്‍. പേരു കേള്‍ക്കുമ്പോള്‍ തന്നെയൊരു വെടിപൊട്ടലുണ്ട്. മലയാള സിനിമയില്‍ വലിയൊരു വെടിയൊച്ച കേള്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ലിജോ ജോസ്‌പെല്ലിശ്ശേരി. വന്‍ താരനിര, മലയാള സിനിമ ഇതുവരെ കാണാത്തൊരു ബജറ്റ്, മലയാളികള്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകള്‍, ഇതുവരെ അറിയപ്പെടാത്ത കുറേ കഥാപാത്രങ്ങള്‍. ഡബിള്‍ ബാരലിലെ വെടി ശരിക്കും പൊട്ടുമെന്നതില്‍ സംശയമൊന്നും വേണ്ട.
താരനിര പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി, സണ്ണി വെയ്ന്‍, ഇഷാ ഷര്‍വാണി, സ്വാതി റെഡ്ഡി, രചനാ നാരായണന്‍കുട്ടി, വിജയ് ബാബു, അനില്‍ മുരളി, ചെമ്പന്‍ വിനോദ് ജോസ്, പാര്‍വ്വതി, റഷ്യക്കാരും ആഫ്രിക്കക്കാരുമായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍.. ഇവരൊക്കെയാണ് ഡബിള്‍ ബാരലിലെ താരനിര.

ഹോളിവുഡ് ശൈലിയിലാണ് ലിജോ ജോസ് പെല്ലിശേരി ചിത്രമൊരുക്കുന്നത്. കുട്ടികളുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരുകളാണ് താരങ്ങള്‍ക്കെന്നാണ് അറിയുന്നത്. അവധിക്കാലത്ത് എത്തുന്നതിനാല്‍ കുട്ടികളെ മുന്നില്‍ കണ്ടാണ് ഈ പേരിട്ടിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്തരായ സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ചിത്രത്തിലുണ്ട്. ആമേന് ഈണമിട്ട പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ ആണ് കാമറ.
പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിരുടെ ഓഗസ്റ്റ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തില്‍ റിലീസ് ചെയ്തുകഴിഞ്ഞാല്‍ തമിഴ്, തെലുങ്ക് എന്നിവയിലും ഡബിള്‍ ബാരല്‍ഇതേപേരില്‍ തന്നെ റിലീസ്‌ചെയ്യും. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം മലയാളത്തില്‍ ഒരുങ്ങുന്നവിഷ്വല്‍ എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രം.


Click it and Unblock the Notifications











