ബിഗ് സ്ക്രീനിൽ എത്തുന്നതിനു മുൻപ് നമ്പിയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു!! 'നമ്പി ദ സയന്‍റിസ്റ്റ്'
ഭ്രമണപഥം എന്ന പുസ്തകം തയ്യാറാക്കിയ പ്രജേഷും കൂട്ടരും തന്നെയാണ് ഡോക്യുമെന്റിന്റെ അണിയറയിലും പ്രവർത്തിക്കുന്നത്.
Recommended Video

ദ റിയൽ ഹീറോ എന്ന വിശേഷണം ജീവിതത്തിൽ ചാർത്തി നൽകാൻ പറ്റുന്ന ചുരുക്കം ചിലർ മാത്രമേ ഇപ്പോൾ നമ്മുടെ പൂമുഖത്തുള്ളൂ. ഐഎസ്ആർ ഒ മുൻ ചെയർമാൻ നമ്പി നാരായണൻ ഈ വിശേഷണത്തിന് ഏറ്റവും അനിയോജ്യനായ വ്യകതിയാണ്. ഇപ്പോഴിത പുസ്തകത്തിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ നമ്പിയുടെ ജീവിതം ഡേക്യുമെന്റെറിയാകുകയാണ്. നമ്പി ദ സയന്‍റിസ്റ്റ്' എന്ന ഡോക്യുമെന്‍ററിയുടെ പേര്. അദ്ദേഹത്തിന്റെ പുസ്തകമായ ഓർമകളുടെ ഭ്രണപഥം എന്ന പുസ്തകത്തിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ചാരക്കേസും അതിനു മുൻപും ശേഷമുള്ള സംഭവ വികാസങ്ങളുമാണെങ്കിൽ നമ്പി ദ സയന്‍റിസ്റ്റ്' എന്ന ഡോക്യുമെന്‍ററിയിൽ തുറന്നു കാട്ടുന്നത് നമ്പിനാരായണൻ എന്ന ശസ്ത്രജ്ഞനെയാണ്.

ഭ്രമണപഥം എന്ന പുസ്തകം തയ്യാറാക്കിയ പ്രജേഷും കൂട്ടരും തന്നെയാണ് ഡോക്യുമെന്റിറിയുടെ അണിയറയിലും പ്രവർത്തിക്കുന്നത്. . ഐഎസ്ആർ ഒ യുടെ വിവിധ കേന്ദ്രങ്ങൾ , നമ്പി പഠിച്ച അമേരിക്കയിലെ പ്രിന്റസ്റ്റൺ യൂണിവേഴ്സിറ്റി, ഫ്രാൻസ് എന്നിവിടങ്ങളിലായിരുന്നു ഡോക്യൂമെന്റെറിയുടെ ചിത്രീകരണം നടന്നത്. കൂടാതെ അമരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നമ്പിയുടെ പഠനകാലത്തുള്ള എക്സ്ക്ലൂസിവ് ദൃശ്യങ്ങളും ഡോക്യൂമെന്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
ജോൺ ഡബ്ല്യു വർഗീസ്, ജോസ് മിലേക്കാച്ചലിൽ, സന്തോഷ് എന്നിവർ ചേർന്നാണ് ഡോക്യുമെന്‍ററി നിർമിക്കുന്നത്. പ്രജേഷ് സെന്നും ജോയ്സ് തോന്ന്യാമലയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നൗഷാദ് ഷരീഫ്, കപിൽ റോയ് എന്നിവരാണ് ഛായാഗ്രഹണം. ലെബിസൻ ഗോപിയാണ് ഡി ഒ പി. പ്രജേഷ് സെന്നിനൊപ്പം അരുൺ റാം, നസീം ബീഗം, എം കുഞ്ഞാപ്പ എന്നിവരാണ് ക്രിയേറ്റിവ് സപ്പോർട്ട്. നവംബർ 20 ന് കൊച്ചിയിലാണ് ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടക്കുന്നത്.


Click it and Unblock the Notifications











