ഹാസ്യനടന് പുരസ്‌കാരം വേണോ, അവര്‍ പറയുന്നു
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് പട്ടികയില്‍ മികച്ച ഹാസ്യ താരം എന്ന കോളം വേണ്ടെന്ന് തീരുമാനത്തിലാണ് സര്‍ക്കാര്‍. ഹാസ്യനടനുള്ള പുരസ്‌കാരം ഒഴിവാക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സത്യത്തില്‍ ഹാസ്യ നടന്‍ എന്നൊരു പ്രത്യേക പുരസ്‌കാരം വേണോ? ഇതേ കുറിച്ച് ഹാസ്യ നടന്മാര്‍ തന്നെ പറയുന്നതു കേള്‍ക്കൂ.
നടന്മാരെ ഹാസ്യതാരമെന്ന് തരം തിരിച്ച് കാണേണ്ടിയിരുന്നില്ലെങ്കിലും ഇങ്ങനെ ഒരു പുരസ്‌കാരം ഉണ്ടായിരുന്നത് പെട്ടന്ന് എടുത്ത് കളയേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച ഹാസ്യനടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമൂടിന്റെ അഭിപ്രായം. ഹാസ്യം ചെയ്യുന്ന നടന്മാര്‍ക്ക് പുരസ്‌കാരമൊരു പ്രോത്സാഹനമായിരുന്നെന്നും എന്നുകരുതി അത് എടുത്തുമാറ്റുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ല, ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും സുരാജ് പറഞ്ഞു.

സമാനമായ അഭിപ്രായമാണ് നടന്‍ ബാബു രാജിനും. എന്തിനാണ് പുരസ്‌കാരം എടുത്തുമാറ്റുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ സുരാജ് വെഞ്ഞാറമൂടിന് ദേശീയ തലത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും സംസ്ഥാന തലത്തില്‍ അത് ഹാസ്യതാരമായി ഒതുങ്ങിപ്പോവുകയും ചെയ്തതുകൊണ്ടാവാം. ഇങ്ങനെയൊരു തീരുമാനം നടപ്പിലായാല്‍ പുരസ്‌കാരം നടനും സഹനടനും മാത്രമായി ചുരുങ്ങിപ്പോകുമെന്ന് ബാബുരാജ് പറഞ്ഞു.
പുരസ്‌കാരം ലഭിക്കുക എന്നത് ഒരു പ്രോത്സാഹനമാണ്. ഹാസ്യനടനുള്ള പുരസ്‌കാരം ഇല്ലാതാക്കുന്നതിന് പകരം മലയാള ഭാഷ മനസ്സിലാകാത്തയാളെ ജൂറിയിലേക്ക് തിരഞ്ഞെടുക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത് ബാബുരാജ് പറഞ്ഞു.
ഇവരില്‍ നിന്ന് നേരെ വിഭിന്നമായ അഭിപ്രായമാണ് നടന്‍ സലീംകുമാറിന്. സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് പട്ടികയില്‍ നിന്നും മികച്ച ഹാസ്യതാരമെന്നത് എടുത്തുമാറ്റണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. അഭിനയം നവരസങ്ങള്‍ ചേര്‍ന്നതാണ്. അതില്‍ ഒരു രഹം മാത്രമാണ് ഹാസ്യം. അതുകൊണ്ട് അത് ചെയ്യുന്ന നടനെ പ്രത്യേകം പുരസ്‌കാരം നല്‍കുന്നത് ഹാസ്യനടനെ അപമാനിക്കുന്നതിന് തുല്യമാണ്. ഹാസ്യനടന് അവാര്‍ഡ് കൊടുക്കുന്നത് നിരോധിക്കാനുള്ള ശുപാര്‍ശയെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് സലീംകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications











