»   » മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ അടുത്തെങ്ങും സാധിക്കില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍, എന്തുകൊണ്ട്?

മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ അടുത്തെങ്ങും സാധിക്കില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍, എന്തുകൊണ്ട്?

Posted By: Rohini
Subscribe to Filmibeat Malayalam

ഒന്നിച്ചു കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിയ്ക്കുന്ന ഒത്തിരി കൂട്ടുകെട്ടുകളുണ്ട് മലയാള സിനിമയില്‍. അതില്‍ ഏറ്റവും ആവേശം നിറഞ്ഞൊരു കൂടിച്ചേരല്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റേയുമാണ്. ദുല്‍ഖര്‍ സിനിമയില്‍ വന്ന കാലം മുതല്‍ ഈ കൂടിച്ചേരല്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നു.

വാപ്പച്ചി ഒരുപാട് വിമര്‍ശിക്കാനും പുകഴ്ത്താനുമൊന്നും നില്‍ക്കില്ല, സത്യസന്ധമായി പറയും; ദുല്‍ഖര്‍

എന്തുകൊണ്ട് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചൊരു സിനിമയില്‍ വരുന്നില്ല... ദുല്‍ഖറിന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലേ... വാപ്പച്ചിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള താത്പര്യത്തെ കുറിച്ച് ദുല്‍ഖര്‍ തന്നെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയുണ്ടായി.

കൈരളി പീപ്പിള്‍ ചാനലില്‍

മമ്മൂട്ടിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് റെഹന്‍ സയ്ദ് ബാംഗ്ലൂരില്‍ തുടങ്ങിയ ഹാര്‍ട്ട് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു മമ്മൂട്ടിയും മകനും. കൈരളി പീപ്പിള്‍ ചാനല്‍ ഏറ്റെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് വാപ്പച്ചിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള താത്പര്യത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

താത്പര്യമുണ്ട്, പക്ഷെ...

വാപ്പച്ചിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലേ, ഇരുവരും ഒന്നിച്ചൊരു ചിത്രം ഞങ്ങള്‍ക്കെന്ന് പ്രതീക്ഷിക്കാന്‍ കഴിയും എന്നായിരുന്നു ദുല്‍ഖറിനോടുള്ള ചോദ്യം. തീര്‍ച്ചയായും വാപ്പച്ചിയ്‌ക്കൊപ്പം അഭിനയിക്കണം എന്നത് ഏന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. പക്ഷെ പറ്റിയ ഒരു തിരക്കഥ ഇതുവരെ ലഭിച്ചില്ല. അടുത്തെങ്ങും അങ്ങനെ ഒരു സിനിമ സംഭവിക്കാനുള്ള സാധ്യത ഇല്ല എന്നും ദുല്‍ഖര്‍ പറഞ്ഞു.

വന്നാല്‍ ചെയ്യും

ഞങ്ങള്‍ ഒന്നിച്ചൊരു ചിത്രം എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടാവും. അതുകൊണ്ട് തന്നെ അത്രയേറെ താത്പര്യമുള്ള ഒരു തിരക്കഥ വന്നാല്‍ രണ്ട് പേര്‍ക്കും ഇഷ്ടമായാല്‍ അങ്ങനെ ഒരു സിനിമ സംഭവിക്കും എന്നാണ് താരപുത്രന്‍ പറയുന്നത്.

ജോമോനില്‍ സന്തോഷം

ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത തന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിലെ സന്തോഷവും ദുല്‍ഖര്‍ വേദിയില്‍ പങ്കുവച്ചു. സത്യന്‍ അന്തിക്കാടാണ് സിനിമ സംവിധാനം ചെയ്തത്.

English summary
Does Dulquer Salmaan Wish To Act With Mammootty? This Is What The Actor Has To Say!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam