നിത്യയ്ക്ക് തെലുങ്കിലും പണി കിട്ടി
പ്രമുഖ നടന്‍ പ്രഭാസിനെ അറിയില്ലെന്ന പ്രസ്താവന ചര്‍ച്ചയായതോടെ തനിക്ക് തെലുങ്ക് സിനിമയെ കുറിച്ച് വലിയ അറിവില്ലെന്ന് പറഞ്ഞ് തടിയൂരാനായി നടിയുടെ ശ്രമം. തെലുങ്കില്‍ താന്‍ അധികം ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. അതുകൊണ്ടാണ് പ്രഭാസിനെ അറിയില്ലെന്ന് പറഞ്ഞതെന്ന് നിത്യ വിശദീകരിച്ചെങ്കിലും മാധ്യമങ്ങള്‍ വിട്ടില്ല. നിത്യയും നിതിനും നായികാനായകന്‍മാരായ 'ഇഷ്‌ക്' എന്ന തെലുങ്ക് ചിത്രത്തിന്റെ നൂറാം ദിനാഘോഷചടങ്ങില്‍ നിത്യയ്ക്ക് ഷീല്‍ഡ് സമ്മാനിച്ചത് പ്രഭാസ് ആയിരുന്നുവെന്ന് അവര്‍ കണ്ടുപിടിച്ചു.
വിവാദങ്ങളെല്ലാം കെട്ടടങ്ങിയെന്ന് സമാധാനിച്ചിരുന്ന നിത്യയ്ക്ക് തെറ്റി. തന്നെ അറിയില്ലെന്ന് പറഞ്ഞ നടിയ്ക്ക് പ്രഭാസ് തന്റെ ചിത്രങ്ങളുടെ ഡിവിഡികള്‍ ഭംഗിയായി പായ്ക്ക് ചെയ്ത് അയച്ചു കൊടുത്തത്രേ. മലയാളത്തില്‍ നിര്‍മ്മാതാവിനോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ നടിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതിനെ മറികടന്നു കൊണ്ട് നടിയുടേതായി ഒട്ടേറെ ചിത്രങ്ങള്‍ തീയേറ്ററില്‍ എത്തിയിരുന്നു.


Click it and Unblock the Notifications
