പുലിമുരുകനിലെ ആക്ഷൻ രംഗമല്ല മധുരരാജയിൽ!! നായയുമായുള്ള ആക്ഷൻ രംഗം പുറത്ത്, കാണൂ

2016 ൽ പുറത്തിറങ്ങിയ മോഹൻലാൽ - വൈശാഖ് കൂട്ട്കെട്ടിൽ പിറന്ന പുലിമുരുകൻ മലായള സിനിമയിൽ തന്നെ വൻ ചലനം സൃഷ്ടിച്ചിരുന്നു. ചിത്രത്തിൽ ലാലേട്ടന്റെ ഫൈറ്റ് ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. പുലിമുരുകൻ എന്ന വൈശാഖ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരമായ വ്യക്തിയാണ് ആക്ഷൻ കൊറിയോ ഗ്രാഫർ പീറ്റർ ഹെയ്ൻ. ഈ ചിത്രം അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.

മലയാളത്തിൽ സ്ഥിരം കണ്ടു വന്നിരുന്ന ആക്ഷൻ രംഗങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു പീറ്റർ ഹെയ് ന്റേത്. ഇത് പ്രേക്ഷകരുടെ ഇടയിൽ കൈയ്യടി നേടുകയും ചെയ്തിരുന്നു. പുലമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഏറെ പ്രശംസ്ത നേടുകയും ചെയ്തു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കൊണ്ട് അത്ഭുതം സൃഷ്ടിച്ച മറ്റൊരു ചിത്രമായിരുന്നു വൈശാഖൻ തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജ. ചിത്രത്തിലെ ആകാഷൻ രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

നായയുമായുളള ഫൈറ്റ്

നായയുമായുളള ഫൈറ്റ്


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നായയുമായുള്ള ഫൈറ്റ് സീനാണ്. സിനിമയിൽ ജനങ്ങളെ കോരിത്തരിപ്പിച്ച ആക്ഷൻ രംഗമായിരുന്നു അത്. ഇപ്പോഴിത ആ ആക്ഷൻ രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പീറ്റർ ഹെയ്ൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആക്ഷൻ രംഗം പുറത്തു വിട്ടത്. പീറ്റർ ഹെയ്നും നായയും തമ്മിലുള്ള ഫൈറ്റ് രംഗമാണ് വീഡിയോയിൽ

പൂർണ്ണതയ്ക്ക് വേണ്ടി

പൂർണ്ണതയ്ക്ക് വേണ്ടി

സിനിമയിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഹെയ്ൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്കിടയിൽ അത്ഭുതം തേന്നാറുണ്ട്. രംഗങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഇദ്ദേഹം തയ്യാറാണ്. ഈ ഡെഡിക്കേഷൻ പീറ്റർ ഹെയ്ന്റെ ആകാഷൻ രംഗങ്ങളിൽ കാണാൻ സാധിക്കുന്നുമുണ്ട്.

പ്രേക്ഷകരെ നിരാശപ്പെടുത്തി

പ്രേക്ഷകരെ നിരാശപ്പെടുത്തി

പുലിമുരുകനിലെ പുലിയുമായുളള ആക്ഷൻ രംഗം കണ്ട് വണ്ടറടിച്ചിരുന്ന പ്രേക്ഷകർക്ക് മുന്നിലേയ്ക്കാണ് മമ്മൂട്ടി ചിത്രം മധുരാരജയിലെ നായയുമായുള്ള ആക്ഷൻ രംഗവുമായി ഹെയ്ൻ എത്തുന്നത്. ആകാഷൻ രംഗങ്ങൾ‌ കേമമായിരുന്നെങ്കിലും ലാലേട്ടനെ പേലെ മമ്മൂക്ക ഫൈറ്റ് രംഗത്തിൽ എത്താതിരുന്നത് പ്രേക്ഷകർക്കിടയിൽ നിരാശ സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു രംഗമായിരുന്നു അത്.

 മമ്മൂട്ടിയ്ക്ക് പകരം ജയ്

മമ്മൂട്ടിയ്ക്ക് പകരം ജയ്

പുലിമുരുകനിലെ പോലെ നായയുമായുള്ള ഫൈറ്റ് രംഗത്തിൽ മമ്മൂക്ക പ്രത്യക്ഷപ്പെടുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ ആ രംഗത്തിൽ ജയ് ആയിരുന്നു. താരത്തെ നായ കടിച്ചു കീറുന്ന രംഗമായിരുന്നു. നായയുമായുള്ള ആകാക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ ശരിയ്ക്ക് ഞെട്ടിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X