മലയാള സിനിമയില്‍ പട്ടികള്‍ക്കു നല്ലകാലം
മലയാള സിനിമയില്‍ ഇപ്പോള്‍ പട്ടികള്‍ വാഴും കാലമാണ്. പട്ടികള്‍ പ്രധാനകഥാപാത്രമായി നാലു ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ദിപീല് നായകനാകുന്ന റിങ്ങ് മാസ്റ്റര്‍, വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രിഡി, മോഹന്‍ലാലിന്റെ കൂതറ, പൃഥ്വിരാജിന്റെ മേജര്‍ രവി ചിത്രം എന്നിവയിലെല്ലാം പട്ടികള്‍ പ്രധാന വേഷത്തിലാണ് അഭിനയിക്കുന്നത്.
20 പട്ടികളാണ് ദിലീപിന്റെ റിങ്മാസ്റ്ററില്‍ അഭിനയിക്കുന്നത്. വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ചിത്രം റാഫിയാണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയില്‍ ഇത്രയധികം പട്ടികള്‍ ആദ്യമായിട്ടാണ് ഒന്നിച്ചഭിനിയിക്കുന്നത്. നായകനോടൊപ്പവും വില്ലനോടൊപ്പവുമുള്ള പട്ടികള്‍ ഈ ചിത്രത്തിലുണ്ട്. ഇതില്‍ രണ്ടു പട്ടികളെ നിര്‍മാതാവ് പണം കൊടുത്തു വാങ്ങിയപ്പോള്‍ ബാക്കിയുള്ളവയെ വാടകയ്ക്കു കൊണ്ടുവന്നതാണ്. ചിത്രത്തിന്റ സെറ്റില്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ ഈ പട്ടികളാണെത്രെ.

വിനയന്റെ ത്രിഡി ചിത്രത്തിലുടനീളം നായയുണ്ട്. ഇതിന്റെയും ചിത്രീകരണം നടക്കുകയാണ്. ലിറ്റില്‍ സൂപ്പര്‍മാനുവേണ്ടി പ്രത്യേകം പരിശീലിപ്പിച്ചെടുത്ത നായയാണിത്. കുട്ടിയാണ് കേന്ദ്രകഥാപാത്രം. കുട്ടിയുടെ സന്തത സഹചാരി നായയും. മോഹന്‍ലാലിന്റെ കൂതറയിലും നായ ഉടനീളം വരുന്നുണ്ട്.
കശ്മീരില്‍ ഒറ്റപ്പെട്ടുപോകുന്ന പട്ടാളക്കാരനോടൊപ്പമുള്ളയാണ് പൃഥ്വിയുടെ സിനിമയില്‍ വരുന്നത്. മേജര്‍ രവിയാണ് ചിത്രമൊരുക്കുന്നത്. ഇതും പ്രത്യേകം പരിശീലനം ലഭിച്ച പട്ടിയാണ്.
മുന്‍പ് സിഐഡി മൂസയിലാണ് പട്ടി പ്രധാനകഥാപാത്രമായിരുന്നത്. ദിലീപിനെ നായകനാക്കി ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ പട്ടി തമാശ പറയുന്നതൊക്കെയുണ്ടായിരുന്നു. ഏതായാലും കേരളത്തില്‍ പട്ടികള്‍ക്കിതു നല്ലകാലം.


Click it and Unblock the Notifications











